Advertisement

ബാരാമതി വിമാന അപകടം; ബ്ലാക് ബോക്സിന്റെ പ്രധാനഭാഗങ്ങൾ കത്തിപ്പോയി

February 17, 2026
Google News 2 minutes Read

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ ബാരാമതി വിമാന അപകടത്തിൽ ബ്ലാക് ബോക്സിന് സാരമായ തകരാറെന്ന് കണ്ടെത്തൽ. പ്രധാനഭാഗങ്ങൾ കത്തിപ്പോയി. വിവരങ്ങൾ വീണ്ടെടുക്കാൻ ബ്ലാക് ബോക്സ് വിദേശത്തേക്ക് അയച്ചേക്കും. ബ്ലാക് ബോക്സിന് തകരാറെന്ന റിപ്പോർട്ടുകൾ ദുരൂഹത വർധിപ്പിച്ചെന്ന ആരോപണവുമായി രോഹിത് പവാർ രംഗത്തെത്തി.

അതേസമയം അപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വിശദമായ അന്വേഷണം നടത്തുന്നുവെന്ന് വ്യോമയാന മന്ത്രാലയം. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ജനുവരി 28-ന് മഹാരാഷ്ട്രയിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്. ഡിജിസിഎയുടെ റിപ്പോർട്ട് അനുസരിച്ച്, മുംബൈയിൽനിന്ന് ബാരാമതിയിലേക്ക് പറക്കുകയായിരുന്ന ചാർട്ടേഡ് വിമാനം ബാരാമതിയിലെ വിമാനത്താവളത്തിന്റെ റൺവേയിൽ തകർന്നുവീഴുകയായിരുന്നു.

Story Highlights : Baramati plane crash: Major parts of black box burnt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here