Advertisement

‘വീട്ടിലേക്ക് സ്വർണ്ണപ്പാളികൾ എത്തിച്ച് പൂജ നടത്തിയപ്പോൾ ദക്ഷിണ കൊടുത്തു, ഉണ്ണികൃഷ്ണൻ പോറ്റിയുമായി മറ്റ് ഇടപാടുകൾ ഇല്ല’; ജയറാമിന്റെ മൊഴി

February 17, 2026
Google News 1 minute Read

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി യുടെ തട്ടിപ്പിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് നടൻ ജയറാമിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നല്ല ബന്ധത്തിലായിരുന്നു. ശബരിമലയിൽ നിന്നാണ് ബന്ധം തുടങ്ങിയതെന്നും ജയറാം പറഞ്ഞു.

പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഇല്ല. ശബരിമലയിലെ വിശ്വാസി എന്ന നിലയ്ക്കാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വീട്ടിലേക്ക് സ്വർണ്ണപ്പാളികൾ എത്തിച്ചു പൂജ നടത്തിയപ്പോൾ ദക്ഷിണ കൊടുത്തു, മറ്റ് ഇടപാടുകൾ ഇല്ലെന്നും നടൻ വ്യക്തമാക്കി. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ED അറിയിച്ചു.

ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോ​ഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ട്. കഠിനമായ ചോദ്യം ചെയ്യൽ ഒന്നുമില്ലായിരുന്നു. സൗഹാർദ്ദപരമായാണ് ഇഡി ഉദ്യോഗസ്ഥർ പെരുമാറിയത്. രേഖകളൊന്നും ഹാജരാക്കനൊന്നും പറഞ്ഞിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു.

Story Highlights : ED Questioning actor jayram sabarimala gold case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here