അഞ്ച് വയസുള്ള മകളെ കനാലിൽ എറിഞ്ഞുകൊല്ലാന്‍ ശ്രമം; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റില്‍
പത്തനംതിട്ടയിൽ മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. അഞ്ച് വയസുള്ള മകളെ കനാലിൽ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കൂടൽ സ്വദേശി ഷിജു എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ഭാര്യയുമായി വഴക്കുണ്ടായതിനു പിന്നാലെയാണ് സംഭവം.
വീട്ടില്‍ ഭാര്യയുമായി വഴക്കുണ്ടാക്കി തന്റെ അഞ്ചുവയസ്സുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോവുകയാണ് എന്നു പറഞ്ഞ് പുറത്തേക്ക് പോയി വീടിനു സമീപത്തുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷിജുവിനെ റിമാൻഡ് ചെയ്തു.
ഇവരുടേത് രണ്ടാം വിവാഹമാണ്. കൂടല്‍ എസ് എച്ച് ഒ സുധീര്‍, എസ് ഐ അനില്‍, സീനിയര്‍ സി പി ഒമാരായ രാജേഷ്, സുനില്‍, സി പി ഒമാരായ ഫഹദ്, ഹരിദാസ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Story Highlights : five year old daughter throw into canal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




