Advertisement

‘ഇന്ത്യ ഭരണഘടനാ അടിസ്ഥാനത്തിൽ ഉള്ള രാജ്യം എന്ന നിലയിലാണ് മുസ്ലിങ്ങൾ സുരക്ഷിതർ എന്ന് പറഞ്ഞത്’; അബ്ദുൽ ഹക്കീം അസ്ഹരി

February 17, 2026
Google News 1 minute Read

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിവാദമാക്കേണ്ട സാഹചര്യമില്ലെന്ന് എപി വിഭാഗം നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി. ഒരു വാക്ക് മാത്രം അടർത്തി എടുത്താണ് ചർച്ച. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ചൂണ്ടി കാണിക്കാറുണ്ട്. ഇത്രയും വലിയ ഒരു രാജ്യത്ത് പല പ്രശനങ്ങളും ഉണ്ടാകും. സാമൂഹിക പണ്ഡിതന്മാർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പാടില്ല. പൊതുകാര്യങ്ങൾ ചർച്ചയായി.

ഇന്ത്യ ജനാധിപത്യസംവിധാനത്തിൽ ഉള്ള രാജ്യം. അതിനാൽ ആണ് അത്തരത്തിൽ പ്രതികരണം ഉണ്ടായത്.സുന്നി ഐക്യത്തിൽ രാഷ്ട്രീയമില്ല. മുസ്ലിംകൾ എല്ലാം ഒന്നിക്കുന്നു എന്നർത്ഥമില്ലെന്നും അബ്ദുൽ ഹക്കീം അൽ അസ്ഹരി പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ യെമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വിഷയം ചർച്ചയായെന്ന് ഹക്കീം അസ്ഹരി പറഞ്ഞു. നിമിഷപ്രിയയുടെ മോചനം നയതന്ത്രപരമായ വിഷയമാണെന്ന് ഹക്കീം അസ്ഹരി പറഞ്ഞു. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയത്തോടെ തങ്ങളുടെ ദൗത്യം തീർന്നു. ബാക്കി ഇനി സർക്കാരിന്റെ ചുമതലയാണെന്നും അബ്ദുൽ ഹക്കീം അൽ അസ്ഹരി ദുബായിൽ പറഞ്ഞു.

Story Highlights : hakeem azhari on meeting with prime minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here