ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റി; വിനോദിനിക്ക് വി. ഡി സതീശൻ വാഗ്ദാനം ചെയ്ത വീട് നിർമ്മിക്കാനുള്ള ആധാരം കൈമാറി
ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റിയ വിനോദിനിക്ക് വി. ഡി സതീശൻ വാഗ്ദാനം ചെയ്ത വീട് നിർമ്മിക്കാനുള്ള ഭൂമിയുടെ ആധാരം നൽകി. കോൺഗ്രസ് അനുഭാവമുള്ള പഞ്ചായത്ത് സെക്രട്ടറിമാരുടെ സംഘടനയാണ് ഭൂമി നൽകുന്നത്. വിനോദിനിക്ക് വീട് വയ്ക്കാനുള്ള സ്ഥലത്തിൻറെ രേഖകളുടെ കൈമാറ്റം ഈ മാസം 17 ന് നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
പാലക്കാട് നടക്കുന്ന ചടങ്ങിൽ രേഖകൾ കൈമാറി. കേരള സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി വാങ്ങി നൽകുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് വിനോദിനിയുടെ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്നത്.
കഴിഞ്ഞ മാസം വിനോദിനിക്ക് കൃത്രിമ കൈ നൽകിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ വെച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകിയത്. കുടുംബത്തിന് സ്ഥലവും വീടും വാങ്ങാനുള്ള സഹായം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
Story Highlights : medical negligence vinodini gets home vd satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




