Advertisement

‘പൈസ വാങ്ങുന്ന നായകന്മാർ പ്രൊമോഷന് നിൽക്കണം, ആദ്യ നഷ്ട സിനിമയാണ് വലതു വശത്തെ കള്ളൻ’; ജോബി ജോർജ്‌

February 17, 2026
Google News 1 minute Read

ജോബി ജോർജിന്റെ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സ് വിതരണം ചെയ്ത വലതു വശത്തെ കള്ളൻ തങ്ങളുടെ ആദ്യ നഷ്ട സിനിമയാണെന്ന് നിർമാതാവ് ജോബി ജോർജ്. 16 കോടി ചെലവാക്കിയാണ് പടം തീയറ്ററിൽ എത്തിയതെന്നും ജോബി പറയുന്നു. പൈസ വാങ്ങുന്ന താരങ്ങൾ പ്രൊമോഷന് നിൽക്കണമെന്നും അല്ലെങ്കിൽ പൈസ വാങ്ങരുതെന്നും ജോബി ജോർജ് വ്യക്തമാക്കി.

വലതുവശത്തെ കള്ളൻ ​ഗുഡ്‌വില്ലിന്റെ ആദ്യത്തെ നഷ്ട സിനിമയാണ്. ഞങ്ങൾ ഡിസ്ട്രിബ്യൂട്ട് ചെയ്ത പടമാണ്. അല്ലെങ്കിൽ ​ഗുഡ്‌വിൽ എന്ന പ്രസ്ഥാനം ഒരാളെ സഹായിക്കാൻ പോയതാണ്. ജീവിതത്തിൽ സ്മരണ ഉണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. തിന്ന ചോറിന് നന്ദി കാണിക്കണം. ഷാജി നടേശൻ എന്ന നിർമാതാവിന്റെ പടത്തിലെ എല്ലാ പാട്ടുകളും ഗുഡ് വിൽ എന്റർടെയ്ൻമെൻസിന് ആയിരുന്നു കിട്ടിയിരുന്നത്. അവരുമായൊരു പാലം സൃഷ്ടിച്ചിരുന്നു. ആ പാട്ടുകൾ കാരണം നമുക്ക് കിട്ടിയ ഹൈപ്പും വാല്യുവും അദ്ദേഹത്തോടൊരു കടപ്പാട് സൃഷ്ടിച്ചുവെന്ന് ജോബി ജോർജ് പറഞ്ഞു.

ഷാജി നടേശന്റെ കഴിഞ്ഞ രണ്ട് സിനിമകൾ(ഒറ്റ്, ​ഗ് ർർ) ഫ്ലോപ്പ് ആയിരുന്നു. ആ പ്രശ്നത്തിൽ നിൽക്കുമ്പോഴാണ് ജീത്തു ജോസഫിന്റെ ഡേറ്റ് കിട്ടുന്നത്. ആരൊക്കെയോ പൈസ കൊടുക്കാമെന്ന് പറഞ്ഞാണ് ഷാജി പടം തുടങ്ങിയത്. എന്നാൽ ഇടയ്ക്ക് വച്ച് ആരും പൈസ കൊുക്കാതെ വന്നു. ആരും സഹായിക്കാൻ ഇല്ലാതെ വന്നപ്പോഴാണ് ഞാൻ വരുന്നത്. പ്രശ്നങ്ങളറി‍ഞ്ഞപ്പോൾ വിതരണാവകാശം തരാൻ പറഞ്ഞു. സാധാരണ ഡിസ്ട്രിബ്യൂഷന് പത്ത് ശതമാനം ആണ് വാങ്ങിക്കുന്നത്. എനിക്ക് അഞ്ച് ശതമാനം മതിയെന്ന് പറഞ്ഞു. അഡ്വാൻസായിട്ട് ആറര കേടി രൂപ കൊടുത്തു. അതിലുള്ള എ​ഗ്രിമെന്റ് ഉണ്ട്. ഷാജി നടേശൻ എനിക്ക് ആ പണം തരാതെ വെറൊരു പടം ചെയ്യാൻ പാടില്ലെന്നാണ് എ​ഗ്രിമെന്റ്. ഇനിയും പുള്ളിയെ സഹായിക്കാൻ ഞാൻ തയ്യാറാണ്. ആ പൈസ തികയാതെ വന്നപ്പോൾ വീണ്ടും പൈസ കൊടുത്തു. അങ്ങനെ വലതുവശത്തെ കള്ളൻ തിയറ്ററിൽ എത്തുന്നത് 16 കോടി രൂപ ചെലവാക്കിയാണ്. എന്തുകൊണ്ടോ സിനിമ ഓടിയില്ലെന്ന് ജോബി ജോർജ് പറഞ്ഞു.

ഉപ്പ് തൊട്ട് കർപ്പൂരം വരെ വിൽക്കണമെങ്കിൽ മാർക്കറ്റിം​ഗ് തന്ത്രങ്ങൾ വേണം. സിനിമ വിജയിക്കും പരാജയപ്പെടും. ഷാജി നല്ല മനുഷ്യനായത് കൊണ്ട് എനിക്ക് പൈസ തിരിച്ചു തരും. ഇനിയും അദ്ദേഹത്തെ സഹായിക്കും. പൈസ വാങ്ങുന്ന നായകന്മാർ പ്രൊമോഷന് നിൽക്കണം. അല്ലെങ്കിൽ പൈസ വാങ്ങരുത്. ഡിസ്ട്രിക്ട് കളക്ടർക്ക് കിട്ടുന്നതിനെക്കാൾ ശബളം ഒരു സിനിമാ നടന് കിട്ടുന്നില്ലേ? അപ്പോൾ അതിന്റെ കൂറ് കാണിക്കണ്ടേ. സിനിമ ഒരു വ്യവസായമാണ്. എല്ലാവരും അതിനൊപ്പം നിൽക്കണമെന്ന് രൂക്ഷമായി ജോബി ജോർജ് പ്രതികരിച്ചു.

Story Highlights : Producer Joby George about Valathu Vashathe Kallan failure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here