Advertisement

‘സിപിഐഎം നരഭോജി സംഘടന തലയോട്ടി വെട്ടി തകർത്ത് കൊന്ന പ്രിയപ്പെട്ടവരുടെ ഓർമ്മ ദിനം’; ഇവരുടെ വില മറ്റ് പാര്‍ട്ടികളെ മണിയടിക്കുന്ന ശങ്കറുമാർക്ക് മനസിലാകില്ല; രാഹുൽ മാങ്കൂട്ടത്തിൽ

February 17, 2026
Google News 1 minute Read

പെരിയ ഇരട്ടക്കൊലപാതകത്തിലെ ഇരകളായ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്തസാക്ഷിത്വ വാർഷികത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പ്രസ്ഥാനത്തെ ജീവനേക്കാൾ സ്നേഹിച്ച രക്തസാക്ഷികളുടേതാണ് ഈ പാർട്ടിയെന്നും, അധികാരത്തിന് പിന്നാലെ പോകുന്നവർക്കോ അവസരവാദികൾക്കോ ഈ വികാരം മനസ്സിലാകില്ലെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

ഒരു പ്രസ്ഥാനത്തെ ജീവനുതുല്യം സ്നേഹിച്ച രക്തസാക്ഷികളുടേതാണ് ഈ പാർട്ടിയെന്ന് രാഹുൽ പറയുന്നു. അധികാരക്കൊടിയേക്കാൾ തന്റെ നാട്ടിലെ കൊടിമരത്തിലെ കൊടിയുടെ നിറം മങ്ങുമ്പോഴാണ് യഥാർത്ഥ പ്രവർത്തകർക്ക് നോവ് അനുഭവപ്പെടുന്നത്. സിപിഐഎമ്മിനെ ‘നരഭോജി തീവ്രവാദ സംഘടന’ എന്ന് വിശേഷിപ്പിച്ച രാഹുൽ, ശരത്തിന്റെയും കൃപേഷിന്റെയും തലയോട്ടി വെട്ടിത്തകർത്ത് കൊലപ്പെടുത്തിയ കൊലവെറി മറക്കില്ലെന്നും ഓർമ്മിപ്പിച്ചു.

അടുത്തിടെ കോൺഗ്രസിനെ തള്ളിപ്പറയുകയും പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും പരസ്യ നിലപാടുകൾ സ്വീകരിച്ച മുതിർന്ന രാഷ്ട്രീയ നേതാവ് മണിശങ്കറിനെ ലക്ഷ്യം വെച്ചും രാഹുൽ കുറിപ്പിൽ പരാമര്‍ശിച്ചു. രാഷ്ട്രീയത്തെ തൊഴിലായി കാണുന്നവർക്കും, പാർട്ടിക്കുള്ളിൽ അവസരങ്ങൾ കുറയുമ്പോൾ മറ്റു പാർട്ടിക്കാരെ മണിയടിക്കുന്ന ‘ശങ്കറുമാർക്കും’ ഈ ആവേശം മനസ്സിലാകില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്

ഒരു പ്രസ്ഥാനത്തെ നമുക്ക് എത്രത്തോളം സ്നേഹിക്കാൻ പറ്റും?
ജീവനുതുല്യം….
എന്നാൽ ജീവനേക്കാൾ പ്രസ്ഥാനത്തെ സ്നേഹിച്ച മനുഷ്യരുണ്ട്….
അവരാണ് രക്തസാക്ഷികൾ….
അവരേക്കാൾ പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ടവർ
വേറെ കാണില്ല….
അവരുടേതാണ് ഈ പ്രസ്ഥാനം….
ഇന്ന് അനശ്വര രക്തസാക്ഷികൾ ശരത്തിന്റെയും കൃപേഷിന്റെയും രക്തസാക്ഷിത്വ വാർഷികമാണ്….
സിപിഎം എന്ന നരഭോജി തീവ്രവാദ സംഘടന തലയോട്ടി വെട്ടി തകർത്ത് കൊന്ന പ്രിയപ്പെട്ടവരുടെ ഓർമ്മ ദിനം….
രാഷ്ട്രീയത്തെ തൊഴിലായി കണ്ട, പ്രസ്ഥാനത്തിലെ അവസരം കുറയുമ്പോൾ മറ്റു പാർട്ടിക്കാരെ മണിയടിക്കുന്ന ശങ്കറുമാർക്ക് അത് മനസ്സിലാകണം എന്ന് ഇല്ല….
ആ മണിയടിക്കാരൊക്കെ വന്നു പോകുമ്പോഴും ഈ പാർട്ടി ഇങ്ങനെ നിലനിൽക്കുന്നത് ഇത് ഷുഹൈബിന്റെയും ശരത്തിന്റെയും കൃപേഷിന്റെയും നൗഷാദിന്റെയും ഒക്കെ പ്രസ്ഥാനമായത് കൊണ്ടാണ്….
അവർക്ക് പ്രധാനം അധികാരമല്ല. സെക്രട്ടേറിയറ്റിലെ ഭരണകൊടി ഇല്ലെങ്കിലും അവരുടെ നാട്ടിലെ കൊടിമരത്തിലെ കൊടിയുടെ നിറമൊന്ന് മങ്ങിയാൽ അത് നോവ് ഉയർത്തുന്ന ആ മനുഷ്യരാണ് ഈ പാർട്ടി….
രക്തസാക്ഷി ഉണ്ടായാൽ ഫണ്ട് അടിച്ചു മാറ്റാല്ലോ എന്ന് കരുതുന്ന മധുസൂദന പാർട്ടിക്കാർക്കും അത് മനസിലാകില്ല….
രക്തസാക്ഷികൾ അനശ്വരന്മാർ…..
മറക്കില്ല മാർക്സിസ്റ്റെ ഈ കൊലവെറിയുടെ ഓർമ്മ…..

Story Highlights : rahul mamkoottathil against cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here