Advertisement

​​ഗ്രാവിറ്റ് പുറത്തിറക്കി നിസാൻ‌; വില 5.65 ലക്ഷം രൂപ മുതൽ

February 18, 2026
Google News 3 minutes Read

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റെ പുത്തൻ എംപിവി ​ഗ്രാവിറ്റ് പുറത്തിറക്കി. റെനോ ട്രൈബറിൻ്റെ അതേ CMF-A+ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 5.65 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. 71 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് നിലവിൽ നിസ്സാൻ ഗ്രാവിറ്റിൽ വാഗ്ദാനം ചെയ്യുന്നത്.

ഗ്രാവൈറ്റിന്റെ രൂപകല്പന റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയാണെങ്കിലും ഡിസൈനില്‍ വ്യത്യാസം ഉണ്ട്. മാഗ്നൈറ്റിന് ശേഷം നിസ്സാന്റെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമാണ് ​ഗ്രാവിറ്റ്. നിസ്സാൻ ഗ്രാവിറ്റ് 8 വേരിയന്റുകളിൽ ലഭ്യമാണ് – വിസിയ, അസെന്റ, എൻ-കണക്റ്റ, ടെക്ന, ലിമിറ്റഡ് ലോഞ്ച് എഡിഷൻ. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, ഇസെഡ്-ഷിഫ്റ്റ് എഎംടി എന്നിവ ഉൾപ്പെടുന്നു. സെഗ്‌മെന്റ്-ഫസ്റ്റ് ഡ്യുവൽ-സിലിണ്ടർ സിഎൻജി കിറ്റ് ഉടൻ അവതരിപ്പിക്കുമെന്ന് നിസ്സാൻ സ്ഥിരീകരിച്ചു.

മുൻവശത്ത് വലിയ ഗ്രിൽ, കൂടുതൽ ആംഗിൾ ബമ്പറുകൾ, വ്യത്യസ്തമായ എൽഇഡി ഡിആർഎൽ ട്രീറ്റ്‌മെന്റ് എന്നിവയുണ്ട്. ഫോറസ്റ്റ് ഗ്രീൻ, ഒനിക്സ് ബ്ലാക്ക്, മെറ്റാലിക് ഗ്രേ, ബ്ലേഡ് സിൽവർ, സ്റ്റോം വൈറ്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ.വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ, റെയിൻ-സെൻസിങ് വൈപ്പറുകൾ, ആറ് എയർബാഗുകൾ, പിന്നിൽ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പാർക്കിങ് സെൻസറുകൾ, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, വയർലെസ് ചാർജിങ് പാഡ്, കൂൾഡ് ഗ്ലോവ് ബോക്സ്, റിവേഴ്സ് ക്യാമറ, ടയർ-പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഫീച്ചറുകൾ.

Story Highlights : Nissan Gravite 7-seater MPV Launched At Rs 5.65 Lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here