പാലക്കാട് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
പാലക്കാട് ചിറ്റിലഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മീൻ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു. വണ്ടാഴി തണ്ടലോട് സതീഷ് (33) ആണ് മരിച്ചത്. സതീഷും സുഹൃത്തുക്കളും പതിവായി മീൻ പിടിക്കുന്ന സ്ഥലമാണിത്. ഇന്ന് വൈകിട്ട് ആറുമണിയോടെ വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.
സുഹൃത്തുക്കളായ വിജീഷ്, വിശ്വനാഥ് എന്നിവർക്കെതിരെ ആലത്തൂർ പൊലീസ് അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിനും മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സതീഷിന് ഷോക്കേറ്റ ശേഷം ഉടൻ തന്നെ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിക്കുകയും നെന്മാറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
Story Highlights : A young man died of shock while fishing in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




