Advertisement

‘കോൺഗ്രസ്‌ പ്രഖ്യാപിച്ച വീടുകൾ വയനാട്ടിൽ ഉയരും, യൂത്ത് കോൺഗ്രസ്‌ പിരിച്ച പണം കെപിസിസിയെ ഏല്പിച്ചു’; വി ഡി സതീശൻ

February 21, 2026
Google News 2 minutes Read

വയനാട് പുനരധിവാസത്തിന് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾക്ക് 26 ന് കല്ലിടൽ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ സ്ഥലം ഏറ്റെടുത്തത് ഒരു വർഷം കൊണ്ട്. കോൺഗ്രസ്‌ നാല് മാസം കൊണ്ട് സ്ഥലമെറ്റെടുത്തു. കോൺഗ്രസ്‌ പ്രഖ്യാപിച്ച വീടുകൾ വയനാട്ടിൽ ഉയരും. വയനാട്ടിലെ കോൺഗ്രസ്‌ പുനരധിവാസത്തെ കുറിച്ച് തെറ്റായ പ്രചരണം നടക്കുന്നു.

ഞങ്ങൾക്ക് പ്രത്യേക സ്ഥലം തരാമെന്ന് പറഞ്ഞു, സർക്കാർ തന്നില്ല. തുടർന്നാണ് പ്രത്യേക സ്ഥലം വാങ്ങിയത്. യൂത്ത് കോൺഗ്രസ്‌ പിരിച്ച പണം കെപിസിസിയെ ഏല്പിച്ചു. കോൺഗ്രസ് നൽകുന്ന സ്ഥലം ആന കേറുന്നതെന്ന് സിപിഐഎം സൈബർ സംഘം പ്രചരിപ്പിച്ചു. മാധ്യമപ്രവർത്തകരെ കൊണ്ടുപോയി സ്ഥലം കാണിച്ചതാണ്. നിങ്ങൾക്ക് സ്ഥലം പരിശോധിക്കാം. ആശ്രമം,വീടുകളും റിസോർട്ടും എല്ലാം ഉള്ള സ്ഥലമാണ്. മെയിൻ റോഡിൽ നിന്ന് 250 മീറ്റർ ദൂരം മാത്രമേ വീടുകൾക്കുള്ളൂവെന്നും വി ഡി സതീശൻ വ്യക്തമാക്കി.

അതേസമയം കേരളത്തിൽ ആരോഗ്യ മേഖലയിലെ സിസ്റ്റം തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊതുആരോഗ്യ മേഖല സംരക്ഷിക്കപ്പെടണം. UDF അധികാരത്തിൽ വരുമ്പോൾ ആരോഗ്യ മേഖലയിൽ സമഗ്രമാറ്റം ഉണ്ടാകും. മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയുന്നത് അല്ല തന്റെ ജോലി. മന്ത്രിമാരുടെ വീട്ടിലേക്ക് കയറിയുള്ള സമരത്തോട് യോജിപ്പില്ല. തന്റെ ഔദ്യോഗിക വസതിയിലേക്കും, പറവൂരിലെ വീട്ടിലേക്കു DYFI പ്രതിഷേധം നടത്തി. എന്നാൽ കേസ് എടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയെന്നും വി ഡി സതീശൻ വിമർശിച്ചു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിയുടെ പങ്ക് SIT വ്യക്തമാക്കണം. തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് കോടതി പറഞ്ഞത്. അറസ്റ്റിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. സർക്കാരിന് എതിരായ ആരോപണം വഴി തിരിച്ച് വിടാനാണ് ശ്രമിച്ചത്. തന്ത്രി ജയിലിൽ കിടന്നതിൽ അന്വേഷണം വേണം. തന്ത്രി എന്ത് കുറ്റം ചെയ്തു എന്ന് SIT പറയണം. ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Story Highlights : v d satheeshan on congress houses in wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here