ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ബ്ലാസ്റ്റേഴ്സ് പിന്നേം തോറ്റു; മുംബൈ സിറ്റിയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍വി
ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. 47ാം മിനിറ്റില്‍ ലാലിയന്‍സുവാലെ ചാങ്‌തെയാണ് വിജയഗോള്‍ നേടിയത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ തുടരെ രണ്ടാമത്തെ തോല്‍വിയാണ് ഇത്. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനോട് 2-0ന് കാറ്റലയുടെ സംഘം തോല്‍വി സമ്മതിച്ചിരുന്നു.
ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഗോള്‍ കീപ്പര്‍ അര്‍ഷ് അന്‍വര്‍ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. 26ാം മിനിറ്റില്‍ ഹോര്‍ഹെ പെരേര ഡിയാസിന്റെ പെനാല്‍റ്റി രക്ഷപ്പെടുത്തി. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മുംബൈ ഗോള്‍ കണ്ടെത്തി ലീഡ് എടുക്കുകയായിരുന്നു. അര്‍ഷിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് ഗോളിലേക്ക് നയിച്ചത്.
ഒമര്‍ ബാ, വിക്ടര്‍ ബര്‍ത്തോമ്യു, മാര്‍ലോണ്‍ എന്നീ മൂന്ന് വിദേശതാരങ്ങളെ ആദ്യ ഇലവനില്‍ ഇറക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിനിറങ്ങിയത്.
Story Highlights : Indian Super League; Blasters lose again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




