‘തന്ത്രിയെ SIT അകത്താക്കിയത് പക കൊണ്ട്; സർക്കാർ മറുപടി പറയണം’; കെസി വേണുഗോപാൽ
ശബരിമല സ്വർണ്ണ കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് മുൻനവൈരാഗ്യത്തിന്റെ പേരിലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്. എന്നാൽ മതിയായ തെളിവുകളില്ലാതെയായിരുന്നു തന്ത്രിയെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. പകയോടുകൂടിയാണ് തന്ത്രിയെ എസ്‌ഐടി അറസ്റ്റ് ചെയ്തതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
മതിയായ തെളിവുകളില്ലാതെ അദേഹത്തെ പോലെ ഒരാളെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെസി വേണുഗോപാൽ ചോദിച്ചു. മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണോ തന്ത്രിയെ അകത്താക്കിയതെന്ന് ഞങ്ങൾ അന്ന് ചോദിച്ചിരുന്നുവെന്ന് അദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ തിട്ടൂരങ്ങൾക്ക് നിൽക്കാതെ നട അടച്ചു പോയതിന്റെ വൈരാഗ്യം തീർക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് അദേഹം ആരോപിച്ചു.
Read Also: ശബരിമല സ്വർണക്കൊള്ള: ‘തന്ത്രി കണ്ഠരര് രാജീവരെ മനഃപ്പൂർവം കുടുക്കുകയായിരുന്നു’; രമേശ് ചെന്നിത്തല
തന്ത്രിയുടെ അറസ്റ്റിൽ സംസ്ഥാന സർക്കാരും എസ്‌ഐടിയും മറുപടി നൽകണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. യുവതി പ്രവേശനത്തിന് എതിര് നിന്നതിന്റെ പേരിൽ പക തീർക്കാനായിരുന്നു അറസ്റ്റ് എങ്കിൽ മാപ്പർഹിക്കാത്ത കുറ്റമാണെന്ന് അദേഹം പറഞ്ഞു. വിശ്വാസസമൂഹത്തോട് വഞ്ചന കാട്ടി. ഒരിക്കലും തീരാത്ത പാപങ്ങളുടെ പട്ടികയിലായിൽ പെടുന്നതായിരിക്കും മിസ്റ്റർ പിണറായി എന്ന് മാത്രമാണ് പറയുന്നതെന്നും രാഷ്ട്രീയത്തിന് വേണ്ടി എന്തും ചെയ്യാമെന്ന് വിചാരിക്കരുതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Story Highlights : KC Venugopal against SIT&Government over Arrest of Tantri Kandararu Rajeevaru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




