‘ഇത്രയും അധികം വേട്ടയാടപ്പെട്ട മറ്റൊരു മന്ത്രി ഇല്ല; വീണാ ജോർജിന്റെ പിന്നിൽ പാറ പോലെ ഉറച്ചുനിൽക്കും’; മന്ത്രി സജി ചെറിയാൻ
ആരോഗ്യമന്ത്രി വീണാ ജോർജിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. ഇത്രയും അധികം വേട്ടയാടപ്പെട്ട മറ്റൊരു മന്ത്രി ഇല്ലെന്ന് വീണാ ജോർജിനെ വേദിയിലിരുത്തി മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്ത്രീയാണെന്ന് സാമാന്യ പരിഗണന നൽകുന്നില്ല. വീണ ജോർജിന്റെ പിന്നിൽ പാറ പോലെ ഉറച്ചുനിൽക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
റീത്ത് വെക്കുന്നത് ശവത്തിനാണ്. ജീവനുള്ള ഒന്നിനും റീത്ത് വയ്ക്കില്ല. ആറന്മുള മണ്ഡലത്തില്‍ വീണാ ജോര്‍ജിനെ തകര്‍ക്കാന്‍ നടത്തിയ നീചമായ നീക്കത്തിന്റെ ഭാഗമാണ് റീത്ത് വെക്കല്‍. ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു. അവര്‍ മന്ത്രമാത്രമല്ല. ഒരു സ്ത്രീകൂടിയാണെന്ന് മന്ത്രി പറഞ്ഞു. വീട്ടില്‍ അതിക്രമിച്ച് കയറി റീത്ത് വെക്കുകയാണ്. വെറുതെ ചൊറിഞ്ഞുകൊണ്ട് വരരുതെന്നും സജി ചെറിയാന്റെ മുന്നറിയിപ്പ്.
Read Also: വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്
യൂത്ത് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും പിന്തുണ കൊടുത്തിരിക്കുകയാണ്. നാട്ടില്‍ കലാപമുണ്ടാക്കി വോട്ട് ലഭ്യമാക്കാന്‍ ആഗ്രഹിച്ച് നടത്തുന്ന ഏറ്റവും വൃത്തിക്കെട്ട സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചു. ആരോഗ്യമന്ത്രിയെ ടാർഗറ്റ് ചെയ്യുകയാണ്. ആരോഗ്യ മേഖലയിലേത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾ ഇന്നലെ നടന്നിട്ടുണ്ട് ഇന്നും നടക്കുന്നു ഒരുപക്ഷേ നാളെയും നടക്കാം. ഇതിൽ നടപടി സ്വീകരിക്കുക എന്നാണ് പ്രധാനമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Story Highlights : Minister Saji Cherian with support for Minister Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




