Advertisement

‘കാലിലെ മുറിവ് ഉണങ്ങുന്നില്ല’: മദനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

February 23, 2026
Google News 1 minute Read
madani-s-plea-seeking-permission-to-return-home-

അബ്ദുന്നാസർ മദനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലെ മുറിവ് ഭേദമാകാത്തതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ.

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർ ചികിത്സകളും ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണവുമായി അണുവിമുക്ത അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന മദനിയെ വലതുകാലിൽ ഉണ്ടായ മുറിവ് ഭേദമാകാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വലതുകാലിന്റെ ഭാഗത്ത് ഉണ്ടായ മുറിവ് നിരന്തര ചികിത്സകൾക്ക് ശേഷവും ഭേദമാകാത്തതിനെ തുടർന്നാണ് വിദഗ്ധ ചികിത്സകൾക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ സൂഫിയ മഅ്ദനി, മകൻ സലാഹുദ്ദീൻ അയ്യൂബി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ,സലിം ബാബു , അഷ്റഫ് വാഴക്കാല എന്നിവർ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.

Story Highlights : abdul nasser madani admitted to hospital again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here