‘ട്വന്റിഫോർ ബിസിനസ് കോൺക്ലേവ് കേരള വികസനത്തിന് ദിശാബോധം നൽകുന്നത്’; കെസി വേണുഗോപാൽ
ട്വന്റിഫോർ ബിസിനസ് കോൺക്ലേവ് കേരള വികസനത്തിന് ദിശാബോധം നൽകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. യുവാക്കൾ ജോലി തേടി രാജ്യം വിടുന്നത് ഗുരുതര പ്രതിസന്ധി. ഇതിന് മാറ്റം വരണം. ഗുണമേൻമയുള്ള ജോലി ഇവിടെയുണ്ടാകണമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ട്വന്റിഫോർ ബിസിനസ് കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ.
വിദ്യാഭ്യാസ വകുപ്പും നൈപുണ്യ വികസന വകുപ്പും ഒരുമിക്കണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. വികസന കാഴ്ചപ്പാടും നടപ്പാക്കാനുള്ള ആർജ്ജവവും ഉണ്ടാകണം. വലിയ വ്യവസായിക സംരംഭങ്ങൾക്ക് ഭൂമി ഇല്ലായ്മ പ്രശ്നമാണ്. എന്നാൽ പ്രകൃതി വിഭവങ്ങളും കാലാവസ്ഥ വരെ അനുകൂലമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
എയിംസ് പരാമർശിച്ച് കെ.സി വേണുഗോപാൽ. ബജറ്റിൽ എയിംസ്, അതിവേഗ റെയിൽവേ ഇടനാഴിയും പ്രതീക്ഷിച്ചിരുന്നുവെന്ന് കേന്ദ്ര മന്ത്രിയോട് കെ.സി വേണുഗോപാൽ പറഞ്ഞു. ബജറ്റ് നിരാശപ്പെടുത്തിയെന്നും 15 വർഷമായി എം യിസ് ആവശ്യം ഉന്നയിക്കുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.
Story Highlights : KC Venugopal in Twenty Four Business conclave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




