Advertisement

മതപരിവര്‍ത്തനാരോപണം: യുപിയില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

February 23, 2026
Google News 1 minute Read

മതപരിവര്‍ത്തനാരോപണം, യുപിയില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍. യുപിയിലെ സിക്കന്തര്‍പൂരിലാണ് പാസ്റ്റര്‍ ജോസ് തോമസ് അറസ്റ്റിലായത്. പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം ചെയ്തെന്നാണ് കേസ്. മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് നടപടി

ബജ്റംഗ്ദള്ളാണ് പരാതി നൽകിയത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതി. മതപരമായ പുസ്തകങ്ങളും മ്യൂസിക് സിസ്റ്റവും മൈക്രോഫോണും പിടിച്ചെടുത്തു. അഞ്ചാം നമ്പര്‍ വാര്‍ഡില്‍ താമസിക്കുകയായിരുന്ന പാസ്റ്റര്‍ കുറച്ചുദിവസങ്ങളായി ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ബജ്റംഗ്ദളിന്‍റെ ജില്ലാ കോഓര്‍ഡിനേറ്ററാണ് പൊലീസിൽ പരാതി നൽകിയത്.

ഇന്നലെയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. താമസിച്ചിരുന്ന മുറിയിൽ നിന്ന് മതപരമായ പുസ്തകങ്ങളടക്കം പിടിച്ചെടുത്തു. കുറച്ചുദിവസം മുമ്പാണ് പാസ്റ്റര്‍ സിക്കന്തര്‍പൂരിലെത്തിയതെന്നാണ് പറയുന്നത്. ബിഹാറിലെ പട്നയിലായിരുന്നു നേരത്തെ താമസിച്ചിരുന്നതെന്നുമാണ് വിവരം. കേരളത്തിൽ തിരുവനന്തപുരം സ്വദേശിയാണ് ജോസ് തോമസ്.

Story Highlights : malayali pastor arrested in up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here