പിഎഫ്ഐ കേസ്: കരമന അഷ്റഫ് മൗലവിക്ക് ജാമ്യമില്ല; ഹർജി എൻഐഎ കോടതി തള്ളി
പിഎഫ്ഐ ഭീകരവാദ കേസിൽ കരമന അഷ്റഫ് മൗലവിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ കൊച്ചി എൻ ഐ എ കോടതി തള്ളി. പി എഫ് ഐ കേസിൽ രണ്ടാം പ്രതിയാണ്. അഷ്റഫ് മൗലവിയുടെ വീട്ടിലെ റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു.
പി എഫ് ഐയുടെയും, ഇമാം കൗൺസിലിന്റെയും ദേശീയ നേതാവാണ് അഷ്റഫ് മൗലവി. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നേതൃപദവികളിലും ഇയാളുണ്ടായിരുന്നു. 2022ലാണ് ഇസ്ലാമിക ഭീകരവാദ സംഘടനയായ പിഎഫ്ഐയെ കേന്ദ്രസർക്കാർ നിരോധിച്ചത്.
ഇതിന് പിന്നാലെ എൻഐഎ പിഎഫ്ഐ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്താണ് കരമന അഷ്റഫ് മൗലവിയും പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണ്ണായക രേഖകൾ കണ്ടെത്തിയിരുന്നു.
Story Highlights : pfi case karamana ashraf moulavi didnt get bail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




