Advertisement

’50 വർഷമായി കോഴക്കോട് കോർപ്പറേഷൻ ഭരിക്കുന്നത് ഇടതുമുന്നണി, കെട്ടിടം തകർന്ന് മൂന്ന് പേര് മരിച്ചത് കോർപ്പറേഷന്റെ അനാസ്ഥ’: രമേശ് ചെന്നിത്തല

February 23, 2026
Google News 1 minute Read

കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ച സംഭവത്തിൽ കോർപ്പറേഷന്റെ കടുത്ത അനാസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല. വളരെ വിശദമായ ഒരു അന്വേഷണം ഇതിനെപ്പറ്റി നടത്തേണ്ടിയിരിക്കുന്നു. വിലപ്പെട്ട മൂന്ന് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതിന്റെ ഉത്തരവാദികൾ കോർപ്പറേഷൻ ഭരിക്കുന്നവരാണ്.

50 വർഷമായി കോർപ്പറേഷൻ ഭരിക്കുന്നത് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിലാണ്. അതുകൊണ്ടുതന്നെ ഈ കെട്ടിടം പൊളിക്കണമെന്നുള്ള ആവശ്യം നേരത്തെ ഉയർന്നുവന്നിട്ടുള്ളതാണ്. അതൊന്നും വകവെക്കാതെ ഇത് പൊളിക്കാതിരുന്നത് കൊണ്ടാണ് ഈ കെട്ടിടം താഴെ വീഴുകയും മൂന്ന് പേർ മരിക്കുകയും ചെയ്ത ദാരുണമായ സംഭവം ഉണ്ടായത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. അതിനൊപ്പം വിശദമായ ഒരു അന്വേഷണവും അനിവാര്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട പ്രതികളെ സംരക്ഷിക്കാൻ ഗവൺമെൻ്റ് ശ്രമിക്കുകയാണ്. പ്രതികൾക്ക് ഓരോരുത്തർക്കും ജാമ്യം കിട്ടി പുറത്തുവരുന്നു. ഇനി പത്മകുമാറിന് മാത്രമേ ജാമ്യം കിട്ടാനുള്ളൂ, അദ്ദേഹത്തിന് ഉടനെ ജാമ്യം കിട്ടും. 90 ദിവസത്തിനകം കുറ്റപത്രം കൊടുക്കാതിരിക്കുന്നത് കൊണ്ട് സ്വാഭാവിക ജാമ്യം ലഭിച്ച പ്രതികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ ഭാഗിക ആയി കുറ്റപത്രം സമർപ്പിച്ച് പ്രതികൾക്ക് ജാമ്യം കൊടുക്കാതിരുന്ന നടപടി കേരളത്തിലെ ജനങ്ങൾ കണ്ട ഒരു കാര്യമാണ്. ഭാഗിക ആ കുറ്റപത്രം പോലും സമർപ്പിക്കാതെ പ്രതികൾക്കെല്ലാം ജാമ്യം ലഭിക്കുന്ന നടപടിക്ക് ഗവൺമെൻ്റ് കൂട്ടുനിൽക്കുകയാണ് ചെയ്തത്.

രണ്ടു കാര്യങ്ങൾ കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാതിരുന്നത്. ഒന്ന് ഏറ്റവും പ്രധാനപ്പെട്ട പ്രോസിക്യൂഷൻ സാങ്ക്ഷൻ കൊടുത്തില്ല. രണ്ട് കെമിക്കൽ അനാലിസിസ് റിപ്പോർട്ട് കിട്ടിയില്ല. ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് കുറ്റപത്രം വൈകിയത് എന്നാണ് പറഞ്ഞത്. ഇത് രണ്ടും ചെയ്യേണ്ടത് ആഭ്യന്തരവകുപ്പായിരുന്നു. അപ്പൊ വളരെ ബോധപൂർവ്വമാണ് അപ്പോൾ പ്രതികൾക്ക് ഓരോരുത്തർക്കും ജാമ്യം ലഭിക്കാനുള്ള സൗകര്യം ഗവൺമെൻ്റ് ഒരുക്കി കൊടുത്തത്.

രണ്ടാമത്തെ കാര്യം 41 ദിവസം തന്ത്രി ജയിലിൽ കിടന്നിട്ട് ഇപ്പോൾ കൊല്ലം വിജിലൻസ് കോടതി പറയുന്നു തെളിവിന്റെ കണിക പോലും ഇല്ല എന്ന്. അതു കൊണ്ട് അദ്ദേഹത്തെ ഞങ്ങൾ ജാമ്യം കൊടുത്തു വിടുകയാണെന്നാണ് പറഞ്ഞത്. ആ കോടതിയെ ഇപ്പോൾ വിമർശിക്കുകയാണ് നിയമമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്. ഏതായാലും ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഞങ്ങൾ ഇന്ന് സഭ നടപടികൾ ബഹിഷ്കരിച്ചതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Story Highlights : Ramesh chennithala kozhikode valiyangadi building collapse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here