ട്വന്റിഫോർ ബിസിനസ് കോൺക്ലേവ് രണ്ടാം പതിപ്പ് സമാപിച്ചു
ട്വന്റിഫോർ ബിസിനസ് കോൺക്ലേവ് രണ്ടാം പതിപ്പ് സമാപിച്ചു. കൊച്ചി കളമശേരിയിൽ നടന്ന പരിപാടി കേന്ദ്രമന്ത്രി കിരൺ റിജിജു ആണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന സെഷനുകളിൽ ബിസിനസ് രംഗത്തെ പ്രമുഖർ, നയ രൂപകർത്താക്കൾ, ഗവേഷകർ തുടങ്ങി പ്രമുഖർ പങ്കെടുത്തു. കേരളീയ സാഹചര്യങ്ങളിൽ വികസനവും പരിസ്ഥിതി സംരക്ഷണവും എങ്ങനെ തുല്യ പ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ടുപോകും എന്നതായിരുന്നു ആദ്യ സെഷൻ. ആഗോള വ്യാപാരവും കയറ്റുമതി തീരുവയും എങ്ങനെ ബിസിനസുകളെ ബാധിക്കും എന്ന ചർച്ചയാണ് രണ്ടാമത്തെ സെഷനിൽ നടന്നത്.
ട്വന്റിഫോർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം മോഡറേറ്റർ ആയ ആദ്യ സെക്ഷനിൽ സ്റ്റേറ്റ് എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ, ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ടോം എം ജോസഫ്, രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ ശ്രീജിത്ത് പണിക്കർ, ഫ്രഷ് ടു ഹോം കോ ഫൗണ്ടറും സിഓഓയുമായ മാത്യു ജോസഫ് എന്നിവർ പങ്കെടുത്തു. ട്വന്റിഫോർ ബിസിനസ് എഡിറ്റർ ക്രിസ്റ്റീന ചെറിയാന്റെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ സെക്ഷനിൽ സിന്തൈറ്റ് ഇൻഡ്ട്രീസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. വിജു ജേക്കബ്, സിഐഐ കേരള-ഈസ് ഓഫ് ഡൂയിങ് ബിസിനസ് വിഭാഗം കൺവീനർ അജയ് ജോർജ് വർഗീസ്, ക്യാപിറ്റയർ ഫൗണ്ടർ സിഎ ശ്രീജിത്ത് കുണിയിൽ, മൂലൻസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. വർഗീസ് മൂലൻ എന്നിവർ പങ്കെടുത്തു.
Story Highlights : Twenty Four Business Conclave second edition 2026 ends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




