Advertisement

‘ആരോഗ്യമേഖലയെ തകർക്കാൻ ഗൂഢനീക്കം നടക്കുന്നു, കുത്തക ആശുപത്രികളാണ് പിന്നിൽ’; വീണാ ജോർജ്

February 23, 2026
Google News 1 minute Read
veena

കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കാൻ ഗൂഢനീക്കം നടക്കുന്നുവെന്ന് മന്ത്രി വീണാ ജോർജ്. മികച്ച ചികിത്സാ സംവിധാനമാണിവിടെയുള്ളത്. നിപയെയും അമീബിക് മസ്‌തിഷ്‌ക ജ്വരത്തെയും പ്രതിരോധിച്ചു. കുത്തക ആശുപത്രികളാണ് കുപ്രചാരണത്തിന് പിന്നിൽ. കുത്തകകൾക്ക് മുമ്പിൽ മുട്ടുമടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ആരോഗ്യ രംഗം തകർന്നു എന്ന് വരുത്തിത്തീർക്കേണ്ടത് ആരുടെ ആവശ്യമാണെന്നും രോഗികളെ സർക്കാർ ആശുപത്രികളിൽ നിന്ന് പുറത്തേക്ക് എത്തിക്കേണ്ടത് ആരുടെ ആവശ്യമാണ് എന്നും മന്ത്രി ചോദിച്ചു. സ്വകാര്യ കുത്തകകളുടെ ആവശ്യമാണിതെല്ലാമെന്നും, സ്വകാര്യ കുത്തകകൾക്ക്‌ മുന്നിൽ ആരോഗ്യമേഖലയെ അടിയറവ് വെക്കാൻ സർക്കാർ തയ്യാറല്ല എന്നും വീണ ജോർജ് പറഞ്ഞു.

കേരളത്തിലെ സ്വകാര്യ ആശുപത്രി കുത്തകള്‍ക്ക് വേണ്ടിയുള്ള സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്. ഏറ്റവും മികച്ച രീതിയിൽ ആരോഗ്യമേഖലയിൽ ചികിത്സാ സംവിധാനങ്ങള്‍ ഈ സര്‍ക്കാര്‍ ഒരുക്കി. എല്ലാ ജില്ലകളിലും മികച്ച സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കി. പത്തനംതിട്ട ജില്ലയിൽ തന്നെ പരിശോധിച്ചാൽ ആശുപത്രികളുടെ സൗകര്യം എത്രത്തോളമാണെന്ന് വ്യക്തമാകും എന്നും കഴിഞ്ഞ ദിവസം വീണ ജോർജ് പറഞ്ഞിരുന്നു.

Story Highlights : veena george about health sector attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here