മുസ്ലിം ലീഗില്‍ മത്സരചിത്രം തെളിയുന്നു; 11 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കാന്‍ ആലോചന
നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ മുസ്ലിം ലീഗില്‍ മത്സരചിത്രം തെളിയുന്നു. 11 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കാന്‍ ലീഗ് ആലോചന. നാല് പേര്‍ മാറി നില്‍ക്കേണ്ടി വരും. 16ഓളം പുതുമുഖങ്ങള്‍ക്ക് ഇത്തവണ അവസരം ലഭിക്കും. (Assembly election, Muslim League’s candidate decision)
തദ്ദേശ തിരഞ്ഞെടുപ്പിലെ ആത്മവിശ്വാസം കൈമുതലാക്കിയാണ് നിയമസഭ തിരഞ്ഞെടുപ്പിനുളള ലീഗ് ഒരുക്കം. ടേം വ്യവസ്ഥ നിലനിര്‍ത്തിയും മണ്ഡലം പിടിക്കാന്‍ അനിവാര്യരായ നേതാക്കളെ നിലനിര്‍ത്തിയാണ് ലീഗ് പട്ടിക പുറത്ത് വരുന്നത്. സിറ്റിംഗ് എംഎല്‍എമാരില്‍ 11 പേരെ ലീഗ് നിലനിര്‍ത്തും. ചിലര്‍ക്ക് മണ്ഡലം മാറേണ്ടി വരും.
Read Also: കാന്താര; റണ്‍വീര്‍ സിംഗിന് താത്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി
പികെ കുഞ്ഞാലിക്കുട്ടി,എംകെ മുനീര്‍,ടിവി ഇബ്രാഹിം,നജീബ് കാന്തപുരം, കുറുക്കോളി മൊയ്ദീന്‍, എന്‍ ഷംസുദ്ധീന്‍, എകെഎം അഷ്‌റഫ്, പി അബ്ദുല്‍ ഹമീദ്, പികെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ തുടരും. കെപിഎ മജീദ്, പി ഉബൈദുല്ല, എന്‍എ നെല്ലിക്കുന്ന്, യൂഎ ലത്തീഫ് എന്നിവര്‍ക്ക് മാറി നില്‍ക്കേണ്ടി വരും.
എംകെ മുനീറിന്റെ ആരോഗ്യനില പരിഗണിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി തേടിയ ശേഷമാകും നടപടി. അങ്ങനെ വന്നാല്‍ 16ഓളം പുതുമുഖങ്ങള്‍ക്ക് ഇത്തവണ ലീഗില്‍ അവസരം ലഭിക്കും. രണ്ട് വനിതകള്‍ക്ക് വരെ സീറ്റ് കിട്ടാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഒപ്പം തന്നെ ലീഗ് സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
Story Highlights : Assembly election, Muslim League’s candidate decision update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




