Advertisement

ചൂരയിൽ പുഴു, മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പോത്തൻകോട് പൊലീസിൽ പരാതി നൽകി യുവതി

February 24, 2026
Google News 1 minute Read

തിരുവനന്തപുരം പോത്തൻകോട് മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യ പൊലീസിൽ പരാതി നൽകി. പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂരയിലാണ് പുഴുവിനെ കണ്ടത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി. ബാക്കിയുള്ള മത്സ്യം വിൽപ്പന നടത്തരുതെന്ന് നിർദ്ദേശം നൽകി.

വീട്ടിലേക്ക് വാങ്ങികൊണ്ടുപോയ മത്സ്യത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. ആയിരക്കണക്കിന് പുഴുക്കൾ ഉണ്ടായിരുന്നു. പുഴുവല്ല വിര എന്നാണ് മാർക്കറ്റിലെ വിൽപനക്കാർ പറയുന്നതെന്നും യുവതി ആരോപിച്ചു. പുഴുവാണോ എന്ന് സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് ലാബിൽ പരിശോധനയ്ക്കയച്ചു.

Story Highlights : worms found in fishes in pothencode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here