Advertisement

ചൈനീസ് പടക്കങ്ങളെ പേടിക്കണോ? പടക്കം പൊട്ടി കണ്ണിന് ഗുരുതര പരിക്കേല്‍ക്കുന്നത് തുടര്‍ക്കഥ

February 25, 2026
Google News 2 minutes Read
chinese crackers cause damage to eyes

ചൈനീസ് പടക്കങ്ങള്‍ പൊട്ടി കണ്ണിന് ഗുരുതര പരിക്കേല്‍ക്കുന്നത് തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് കുട്ടികള്‍ ഉള്‍പ്പെടെ 20ലേറെ പേരാണ്. ചൈനീസ് വര്‍ണ്ണപ്പടക്കങ്ങള്‍ പൊട്ടി ഉണ്ടാകുന്ന രാസവസ്തുക്കള്‍ കണ്ണിനെ ഗുരുതരമായി ബാധിക്കുന്നുവെന്ന് നേത്ര രോഗവിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. (chinese crackers cause damage to eyes)

എല്ലാ ആഘോഷങ്ങള്‍ക്കും പടക്കങ്ങള്‍ സാധാരണയായി ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ജാഗ്രത വേണം എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് തരുന്നു. ചൈനീസ് പടക്കങ്ങളാണ് പലപ്പോഴും വില്ലന്‍ ആകുന്നത്. പൂത്തിരി ഉള്‍പ്പെടെയുള്ള വര്‍ണ്ണപ്പടക്കങ്ങള്‍ അപ്രതീക്ഷിതമായി പൊട്ടിയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി കണ്ണിന് പരിക്കേല്‍ക്കുന്നത്. നേത്രഗോളങ്ങള്‍ വരെ തകരുന്നു.

Read Also: അമ്മയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചിട്ട് മകന്‍; വയോധികയുടെ മരണത്തില്‍ ദുരൂഹത സംശയിച്ച് അയല്‍ക്കാര്‍

കുട്ടികളെ ആകര്‍ഷിക്കാന്‍ വര്‍ണ്ണങ്ങള്‍ കൂടുതലുള്ള വലിയ ശബ്ദമില്ലാത്ത പടക്കങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഇവയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഉള്‍പ്പെടെ യാതൊരുവിധ പരിശോധനയും നടക്കുന്നുമില്ല. ഇതെല്ലാം കണ്ണിനെ ബാധിക്കുന്നത് ആഴത്തിലാണ്. അകലം പാലിച്ചു മാത്രം പടക്കങ്ങള്‍ ഉപയോഗിക്കണം.

Story Highlights : chinese crackers cause damage to eyes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here