Advertisement

മന്ത്രിയെ ആക്രമിച്ച സംഭവം; ‘നാട്ടിൽ സംഘർഷമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമം’; മുഖ്യമന്ത്രി

February 25, 2026
Google News 2 minutes Read

ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുള്ള കെഎസ്‌യുവിന്റെ കയ്യേറ്റം നാട്ടിൽ സംഘർഷമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാപമുണ്ടാക്കാനുള്ള ശ്രമമെന്ന് അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നുവർ കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തെ അശാന്തിയുടെ സംഘർഷത്തിന്റെ സ്ഥലമാക്കി മാറ്റാൻ ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയ്ക്ക് നേരെയുണ്ടായത് വധശ്രമമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് അക്രമത്തിന് ആഹ്വാനം ചെയ്തതെന്നും സിപിഐഎം നേതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ കെഎസ്‌യു പ്രവർത്തർ മന്ത്രിയുടെ അടുത്തുപോലും എത്തിയിയിട്ടില്ലെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉൾപ്പടെ പ്രതിപക്ഷത്തിന്റെ ന്യായീകരണം.

Read Also: ‘മന്ത്രിക്കെതിരായ ആക്രമണം അപലപനീയം; പ്രതിപക്ഷം അധികാരത്തിലെത്താനുള്ള കുറുക്കുവഴിയാണ്‌ തേടുന്നു’; എംഎ ബേബി

മന്ത്രിക്കെതിരെ വധശ്രമമാണ് ഉണ്ടായതെന്നും ആക്രമണത്തിന് ആഹ്വാനം ചെയ്തത് പ്രതിപക്ഷനേതാവ് വി ഡി സതീശനാണെന്നും കുറ്റപ്പെടുത്തി സിപിഐഎം നേതാക്കൾ. അതേസമയം മന്ത്രിയുടേത് അഭിനയമെന്ന് കെഎസ്‌യുവിന്റെ പരിഹാസം. സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐഎം ആഹ്വാനം ചെയ്തു. കണ്ണൂരിൽ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വിവിധയിടങ്ങളിൽ ഇടത് യുവജന-വിദ്യാർഥി സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചു.

Story Highlights : CM Pinarayi Vijayan against attack on Minister Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here