Advertisement

‘കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം; സിംപതി ഉണ്ടാക്കാനുള്ള നാടകം പാളി’; കെസി വേണു​ഗോപാൽ

February 25, 2026
Google News 2 minutes Read

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോ​ഗ്യ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. ആരോഗ്യ മന്ത്രിക്ക് സിംപതി ഉണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നാടകം പാളി. കെഎസ്‌യു പ്രവർത്തകരുടെ ശബ്ദത്തേക്കാൾ കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശമാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു.

ആരോഗ്യ മന്ത്രി ആക്രോശിക്കുകയായിരുന്നു. കെഎസ്‌യു പ്രവർത്തകർ ആരോഗ്യ മന്ത്രിയുടെ അടുത്തേക്ക് പോലും എത്തിയില്ല. ആരോഗ്യമന്ത്രി വെല്ലു വിളിക്കുന്നുണ്ട്. പൊലിസ് ആരോഗ്യമന്ത്രിയ്ക്ക് സംരക്ഷണം ഒരുക്കുന്നുണ്ടെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ആരെയും ആക്രമിക്കുന്നത് ഞങ്ങളുടെ അജണ്ടയല്ല. ആരോഗ്യ മന്ത്രി ജനങ്ങളുടെ മുൻപിൽ ഒറ്റപെട്ടുവെന്ന് അദേഹം പറഞ്ഞു.

Read Also: കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധന വേണം; ആരോഗ്യമന്ത്രിയെ വിദഗ്ധ സംഘം പരിശോധിച്ചു

ആരോഗ്യ മന്ത്രിക്ക് സിംപതി ഉണ്ടാക്കാൻ മുഖ്യമന്ത്രി ഒരുക്കിയ നാടകമാണ് കണ്ണൂര് നടന്നതെന്ന് കേസി വേണു​ഗോപാൽ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണം എന്ന് അദേഹം ആവശ്യപ്പെട്ടു. വിനീതമായി വെല്ലുവിളിക്കുന്നു. പൊലീസിന്റെ കയ്യിലെ സിസിടിവി ഫുട്ടേജ് ഉണ്ടാകുമല്ലോ. ഒരു കെഎസ്‌യുക്കാരൻ മന്ത്രിയുടെ അടുത്ത് പോയി എന്ന് കാണിച്ചാൽ കേരളം നിങ്ങൾ പറഞ്ഞത് വിശ്വസിക്കുമെന്ന് കെസി വേണു​​ഗോപാൽ പറഞ്ഞു. മന്ത്രിയെ ആക്രമിച്ചുവെന്നത് നുണ പ്രചരണമാണെന്ന് അദേഹം കൂട്ടിച്ചേർത്തു.

Story Highlights : KC Venugopal responds in Attack on Minister Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here