Advertisement

​ഗ്ലാസിനുള്ളിൽ ഡേറ്റ സൂക്ഷിക്കാം! പുതിയ സ്റ്റോറേജ് സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ്

February 25, 2026
Google News 1 minute Read

പുതിയ സ്റ്റോറേജ് സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ്. പ്രോജക്ട് സിലിക്ക എന്ന കമ്പനിയുടെ ​ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. ഗ്ലാസ് കഷ്ണങ്ങളിൽ അൾട്രാ-ഫാസ്റ്റ് ലേസറുകൾ ഉപയോഗിച്ച് ഡേറ്റ സംഭരിക്കുന്ന രീതിയാണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്. എൻകോഡ് ചെയ്താൽ ഡാറ്റ 10,000 വർഷത്തിലധികം നിലനിൽക്കുമെന്ന് കമ്പനിയുടെ ഏറ്റവും പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

വലിയ അളവിലുള്ള ഡിജിറ്റൽ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള വർദ്ധിച്ചുവരുന്ന വെല്ലുവിളിയെ നേരിടുക എന്നതാണ് വർഷങ്ങളായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം. സ്റ്റോറേജ് സംവിധാനങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി മികച്ച ഈട് ലഭിക്കുക എന്നതാണെന്ന് പ്രൊജക്ട് സിലിക്ക റിസർച്ച് ഡയറക്ടർ പറഞ്ഞു.

അൾട്രാഫാസ്റ്റ് ഫെംറ്റോസെക്കൻഡ് ലേസറുകൾ ഉപയോഗിച്ച് ഗ്ലാസിൽ വിവരങ്ങൾ സംഭരിക്കുന്നതിനുള്ള ഒരു രീതിയെക്കുറിച്ച് മൈക്രോസോഫ്റ്റിന്റെ സമീപകാല ഗവേഷണ പ്രബന്ധം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേസറുകൾ ഗ്ലാസിനുള്ളിൽ വോക്സലുകൾ എന്ന ഘടനകൾ സൃഷ്ടിക്കുന്നു, ഇത് ഒന്നിലധികം പാളികളിൽ ഡാറ്റ ഫലപ്രദമായി എൻകോഡ് ചെയ്യുന്നു. പരന്ന ബിറ്റുകളായി ഡേറ്റ സൂക്ഷിക്കുന്നതിനു പകരം സൂക്ഷ്മമായ ത്രിഡി രൂപങ്ങളാണ് ഈ ലേസർ നിർമിക്കുക. നിലവിലുള്ള സ്റ്റോറേജ് സംവിധാനങ്ങളെ അപേക്ഷിച്ച് ദീർഘകാലാടിസ്ഥാനത്തിൽ ഇത് കൂടുതൽ സുസ്ഥിരമായിരിക്കുമെന്ന് ഗവേഷകർ പറയുന്നു.

Story Highlights : Microsoft updates Glass data storage project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here