നെടുമങ്ങാട് ജില്ല ആശുപത്രിയിലെ ചികിത്സാപ്പിവ്; ‘തുടക്കം മുതൽ മോശം പെരുമാറ്റമുണ്ടായി’; ഡോക്ടറിനെതിരെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ രഞ്ജന
തിരുവനന്തപുരം നെടുമങ്ങാട് ജില്ല ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ , ഡോക്ടർ ബിന്ദു സുന്ദറിനെതിരെ ആരോപണത്തിൽ ഉറച്ച് കുടുംബം. ഡോക്ടർ ബിന്ദു സുന്ദറിൽ നിന്ന് തുടക്കം മുതൽ മോശം പെരുമാറ്റമുണ്ടായെന്നാണ് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ രഞ്ജന ആർ കൃഷ്ണന്റെ പ്രതികരണം. ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം നെടുമങ്ങാട് മണ്ഡലത്തിൽ എത്തിയിട്ടും വന്നു കാണുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും കുഞ്ഞിന്റെ മാതാവ് പറയുന്നു.
പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ 5 ദിവസങ്ങളായി രഞ്ജന നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്നു. ശേഷം കുഞ്ഞില്ലാതെ വീട്ടിലേക്കുള്ള തിരിച്ചുവരവ് സങ്കടം താങ്ങാനാകാതെ. സിസേറിയന് കൊണ്ടുപോകാനുള്ള സമയം ഏറെ അതിക്രമിച്ചിരുന്നുവെന്ന് രഞ്ജന. ഡോക്ടർ ബിന്ദു സുന്ദറിനെതിരെയും ഉന്നയിക്കുന്നത് ഗുരുതര ആരോപണം. ഗർഭകാലത്തുടനീളം ഡോക്ടറിൽ നിന്നുണ്ടായത് മോശം പെരുമാറ്റം. കുറ്റക്കാരെ ജോലിയിൽനിന്ന് പുറത്താക്കണമെന്നും രഞ്ജന ആവശ്യപ്പെടുന്നു.
അതേസമയം ചികിത്സാ പിഴവുണ്ടായെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് വന്നിട്ടും സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്ന പരാതിയുമുണ്ട് . ആരോഗ്യമന്ത്രി നെടുമങ്ങാട് മണ്ഡലത്തിൽ എത്തിയിട്ടും വന്നു കാണുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. കുഞ്ഞിന് നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്തുമെന്ന് കുടുംബം പറയുന്നു.
Story Highlights : Ranjana R Krishna against Dr. Bindu Sundar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




