Advertisement

സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കും; സൂചന നല്‍കി ബാറ്റിംഗ് പരിശീലകന്‍

February 25, 2026
Google News 2 minutes Read

ട്വന്റി 20 ലോകകപ്പിലെ സിംബാബ്‌വെക്കെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യക്കായി സഞ്ജു കളിച്ചേക്കും. മലയാളിതാരത്തെ പ്ലയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് ആലോചനയിലുണ്ടെന്ന് ബാറ്റിംഗ് പരിശീലകന്‍ സിതാന്‍ഷു കോട്ടക്ക് പറഞ്ഞു. ഇരു ടീമുകളും ഇന്ന് മത്സരത്തിനു മുന്നോടിയായുള്ള അവസാനഘട്ട പരിശീലനം നടത്തി.

കിരീടപ്പോരില്‍ എതിരാളികളെ ഇല്ലെന്ന മട്ടില്‍ പോയിരുന്ന സൂര്യകുമാര്‍ യാദവും സംഘവും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കാണ് നാളെ ഇറങ്ങുന്നത്. സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന് തോറ്റ നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഇനിയൊരു വീഴ്ച ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കും.

Read Also: കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധന വേണം; ആരോഗ്യമന്ത്രിയെ വിദഗ്ധ സംഘം പരിശോധിച്ചു

വിജയഫോര്‍മുലയില്‍ കൈവയ്ക്കില്ലെന്ന ഇന്ത്യയുടെ പിടിവാശിക്കേറ്റ തിരിച്ചടിയായിരുന്നു പ്രോട്ടീസിനെതിരായ തോല്‍വി. ബാറ്റിങ് നിരയില്‍ ഇടം കയ്യന്മാരെ കുത്തി നിറച്ച ഇന്ത്യക്ക് ഗ്രൂപ്പ് റൗണ്ടില്‍ തന്നെ തിരിച്ചടിയേറ്റെങ്കിലും പാഠം പഠിച്ചില്ല. ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് ബാറ്റര്‍മാരും ഇടംകൈയ്യന്മാരാണെന്നത് ടീമിന് വെല്ലുവിളിയാകുന്നുണ്ടെന്ന് സിതാന്‍ഷു കോട്ടക്ക് തന്നെ സമ്മതിച്ചിട്ടുണ്ട്. കാര്യങ്ങള്‍ റൈറ്റ് ആവാന്‍ റൈറ്റ് ഹാന്‍ഡര്‍ ബാറ്ററായ സഞ്ജു സാംസണെ ടീമിലെടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ടീമിന്റെ വൈസ് ക്യാപ്റ്റനും കഴിഞ്ഞ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അക്‌സര്‍ പട്ടേലിനെ ഇനിയും പുറത്തിരുത്തുമോ എന്നതിലും ആകാംഷയുണ്ട്. ഗ്രൂപ്പ് റൌണ്ടില്‍ ഓസ്‌ട്രേലിയയേയും ശ്രീലങ്കയേയും അട്ടിമറിച്ചെത്തിയ സിംബാബ്‌വെയ്ക്ക് പക്ഷെ വിന്‍ഡീസിനോട് അടിതെറ്റി. 107 റണ്‍സിന് തോറ്റ സിംബാബ്‌വെയ്ക്കും സെമി പ്രതീക്ഷ പ്രതീക്ഷ കടലാസിലെങ്കിലും നിലനിര്‍ത്താന്‍ ജയം വേണം.

Story Highlights : Sanju Samson close to re-entering India’s Playing XI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here