Advertisement

ഗോവയിലെ അധോലോകം വിറപ്പിക്കാൻ കർമാടി; സുദേവ് നായരുടെ ‘ടോക്സിക്’ ലുക്ക് പുറത്ത്!

February 25, 2026
Google News 4 minutes Read

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ (Toxic: A Fairy Tale for Grown-ups) എന്ന സിനിമയിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യഷ് നായകനാകുന്ന ഈ ചിത്രത്തിൽ ‘കർമാടി’ എന്ന കഥാപാത്രമായാണ് സുദേവ് നായർ എത്തുന്നത്. സുദേവ് നായരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകാൻ പോകുന്ന വേഷമാണ് ‘ടോക്സിക്കി’ലെ കർമാടി.

1940-കൾ മുതൽ 1970-കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് സിനിമയുടെ കഥാഭൂമി. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. സിനിമയിൽ സുദേവിൻ്റെ കഥാപാത്രത്തിന് ഏറെ ആഴവും സങ്കീർണ്ണതയും ഉണ്ടെന്നാണ് സൂചനകൾ.

‘കെജിഎഫ്’ ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, അദ്ദേഹം ‘റായ’, ‘ടിക്കറ്റ്’ എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നയൻതാര, കിയാര അദ്വാനി എന്നിവരടങ്ങുന്ന വൻ താരനിര അണിനിരക്കുന്നുണ്ട് ഈ ചിത്രത്തിൽ.

‘ലയേഴ്സ് ഡയസ്’, ‘മൂത്തോൻ’ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഗീതു, തന്റെ തനതായ റിയലിസ്റ്റിക് ശൈലിയും യഷിന്റെ മാസ്സ് അപ്പീലും സമന്വയിപ്പിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഷിനൊപ്പം ചേർന്ന് ഗീതു തന്നെ തിരക്കഥയൊരുക്കിയ ഈ ‘ഡാർക്ക് ഫെയറി ടെയിൽ’, രവി ബസ്രൂറിന്റെ സംഗീതവും രാജീവ് രവിയുടെ ഛായാഗ്രഹണവും കൊണ്ട് ഇന്ത്യൻ സിനിമയിൽ പുതിയൊരു ദൃശ്യവിസ്മയം തീർക്കാനൊരുങ്ങുകയാണ്. 2026 മാർച്ച് 19-നാണ് സിനിമ തീയേറ്ററുകളിൽ എത്തുന്നത്.

Story Highlights : Sudev Nair’s ‘Toxic’ movie first look is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here