മന്ത്രി വീണാ ജോർജ്ജിനെതിരെ അക്രമം അപലപനീയം; ബിനോയ് വിശ്വം
കണ്ണൂരിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ അക്രമം ജനാധിപത്യ സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മന്ത്രിമാരെ ആക്രമിച്ചുകൊണ്ടും പരുക്കേൽപ്പിച്ചുകൊണ്ടുമുള്ള സമരാഭാസങ്ങൾ കേരളത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല.
എൽഡിഎഫ് സർക്കാരിൻ്റെ കീഴിൽ കേരളത്തിലെ പൊതുജനാരോഗ്യ രംഗം നേടിയത് അത്ഭുതകരമായ വികാസമാണ്. ഈ വസ്തുതയെ ഇത്തരം അക്രമ സമരങ്ങൾ കൊണ്ട് മറക്കാൻ കഴിയുന്നതല്ല. ഒരു സ്ത്രീ കൂടിയായ ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ചുകൊണ്ട് നിരന്തരമായി നടത്തുന്ന അക്രമങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും അക്രമത്തെ തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറുണ്ടോ എന്നും ബിനോയ് വിശ്വം ചോദിച്ചു.
Story Highlights : Violence against Minister Veena George is condemnable; Binoy Viswam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




