Advertisement

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; കണ്ണൂരിൽ വ്യാപക അക്രമം

February 26, 2026
Google News 2 minutes Read
sfi (1)

കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ വ്യാപക ആക്രമണം. കണ്ണൂരിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി ആക്രമണങ്ങൾ അരങ്ങേറി. കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ്‌ ഓഫീസിനു നേരെ ആക്രമണം ഉണ്ടായി. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തീയിട്ട് നശിപ്പിച്ചു. പിന്നിൽ സിപിഐഎം പ്രവർത്തകരെന്നാണ് കോൺഗ്രസ്‌ ആരോപണം. പടിഞ്ഞാറ്റം കൊഴുവലിലെ രാജീവ്‌ ഭവൻ നേരെയും ഇന്നലെ രാത്രി ആക്രമണം ഉണ്ടായി. രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ കെ എസ് യു സ്ഥാപിച്ച കൊടിമരം നശിപ്പിച്ചു, ചെണ്ടയാടും കൊടിമരം നശിപ്പിച്ചു.

ഇന്നലെ രാത്രി കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ വൻ സംഘർഷം ഉടലെടുത്തു. ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയും കല്ലേറ് നടത്തി.

Story Highlights : Attack on Health Minister Veena George; Widespread violence in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here