മാവേലിക്കരയിൽ ബസ് ഓടുന്നതിനിടെ KSRTC ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി
ആലപ്പുഴ മാവേലിക്കരയിൽ ഡ്രൈവിങ്ങിനിടെ KSRTC ഡ്രൈവർക്ക് ഹൃദയാഘാതം. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ യാത്രക്കാർക്ക് പരുക്കുകൾ ഇല്ല. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കാണ് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായത്. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു മാവേലിക്കര നടക്കാവിൽ വെച്ച് അപകടം ഉണ്ടായത്. കടയുടെ മതിലിൽ ഇടിച്ചാണ് ബസ് നിർത്തിയത്. ഏറെ ദൂരം ബസ് നിയന്ത്രണംവിട്ട് വരികയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർ നിലവിളിക്കുന്ന ശബ്ദവും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ബസ് നിയന്ത്രണം വിട്ട ഉടൻ തന്നെ ബ്രേക്ക് പിടിച്ച് പരമാവധി വേഗത കുറയ്ക്കാൻ ശ്രീവർ ശ്രമിച്ചിരുന്നുവെന്ന് യാത്രക്കാർ പ്രതികരിച്ചു.
Story Highlights : KSRTC driver dies of heart attack while bus is running in Mavelikkara, Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




