Advertisement

കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ ഹൈക്കോടതി ഉത്തരവ്; നിര്‍മാതാക്കളുടെ അപ്പീലില്‍ വാദം പൂര്‍ത്തിയായി

February 26, 2026
Google News 2 minutes Read
stay on kerala story 2 release will continue

കേരള സ്റ്റോറി ടു റിലീസിനുള്ള സ്റ്റേ തുടരും. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലില്‍ അടിയന്തര വാദം കേട്ടെങ്കിലും സ്റ്റേ നീക്കിയില്ല. സിനിമ സംസാരിക്കുന്നത് സാമൂഹിക വിപത്തുകളെ കുറിച്ചാണെന്നും കേരളത്തെ അപമാനിക്കുന്നില്ലെന്നും നിര്‍മാതാക്കള്‍ വാദിച്ചു. (stay on kerala story 2 release will continue)

അതേസമയം സിംഗിള്‍ ജഡ്ജ് സിനിമ കാണാം എന്ന് പറഞ്ഞെങ്കിലും നിങ്ങള്‍ അതില്‍ താല്പര്യപെട്ടില്ലലോ എന്ന് കോടതി ചോദിച്ചു. ഒരു മതത്തിലെ ഒരു ചെറിയ വിഭാഗത്തെ കുറിച്ചാണ് പറയുന്നതെന്നും ആ മതം പൂര്‍ണമായും അങ്ങനെയാണ് എന്ന് ഒരിടത്തും സിനിമയില്‍ പറയുന്നില്ലെന്നും നിര്‍മാതാക്കള്‍ വാദിച്ചു. എന്നാല്‍ മതം മാറ്റി സ്ത്രീകളെ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന് ഹര്‍ജിക്കാരും കോടതിയെ അറിയിച്ചു.

Read Also: ‘മുദ്രാവാക്യം കേട്ടാൽ പെടലിവേദന വരുമോ, അങ്ങനെയെങ്കിൽ ഞാനും രമേശ്‌ ജിയുമൊക്കെ കിടന്ന് പോയേനെ’; വീണാ ജോർജിനെ പരിഹസിച്ച് വിഡി സതീശൻ

ജസ്റ്റിസ് ബെച്ചുകുര്യന്റെ ബെഞ്ച് ആണ് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. അപ്പീല്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴചക്കകം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താന്‍ ഉള്ളതെന്നും ക്രമസമാധാന പ്രശ്‌നത്തിനും കാരണമാകുമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ദ കേരള സ്റ്റോറി 2’, കേരളം വര്‍ഗീയതയുടെയും മതപരിവര്‍ത്തനത്തിന്റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Story Highlights : stay on kerala story 2 release will continue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here