Advertisement

ത്രില്ലർപോരിൽ കിവീസിനെ കീഴടക്കി ഇംഗ്ലണ്ട്; സെമി പ്രതീക്ഷ നിലനിർത്തി പാകിസ്താൻ

6 days ago
Google News 2 minutes Read

ട്വന്റി 20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം. അവസാന 3 ഓവറിൽ 43 റൺസ് അടിച്ചു 4 വിക്കറ്റിന് ജയിച്ചു. കളി കൈവിട്ടതോടെ കിവീസിന് സെമി ഉറപ്പിക്കാനായില്ല. ന്യൂസീലൻഡിന്റെ തോൽവിയോടെ പാകിസ്താൻ സെമി പ്രതീക്ഷ നിലനിർത്തി. നാളെ ശ്രീലങ്കയെ വൻ മാർജിനിൽ തോൽപ്പിച്ചാൽ ന്യൂസീലൻഡിനെ മറികടന്ന് പാകിസ്താൻ അവസാന നാലിൽ എത്തും.

ജയിച്ചാൽ സെമി ടിക്കറ്റെടുക്കാമായിരുന്നെങ്കിലും തോൽവിയോടെ കിവീസിന്റെ കാത്തിരിപ്പ് നീണ്ടു. ഇംഗ്ലംണ്ട് നേരത്തെ സെമി ഉറപ്പിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്. തുടക്കം പതറിയായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങെങ്കിലും മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ജേക്കബ് ബെത്തവും ഹാരി ബ്രൂക്കും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ഉയര്‍ത്തി. പിന്നാലെ അഞ്ചാം വിക്കറ്റില്‍ ടോം ബാന്റണ്‍-സാം കറന്‍ കൂട്ടുകെട്ട് ടീമിനെ നൂറു കടത്തി. എന്നാല്‍ പിന്നീട് ഇംഗ്ലണ്ട് തകര്‍ന്നടിയുന്നതായിരുന്നു കണ്ടത്.

അവസാന മൂന്ന് ഓവറില്‍ 43 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ഗ്ലെന്‍ ഫിലിപ്‌സിന്റെ 18-ാം ഓവറില്‍ 22 റണ്‍സാണ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. 19-ാം ഓവറില്‍ 16 റണ്‍സും നേടിയതോടെ പരാജയ ഭീതിയിലായി കിവീസ്. അവസാന ഓവറിലെ മൂന്ന് പന്തുകളില്‍ തന്നെ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. വില്‍ ജാക്‌സ് 32 റണ്‍സും റോഹന്‍ 19 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 159 റൺസാണെടുത്തത്. ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും അത് മുതലാക്കാൻ മധ്യനിരബാറ്റർമാർക്കായില്ല. ഇംഗ്ലണ്ടിനായി ആദിൽ റാഷിദ്, വിൽ ജാക്‌സ്, റേഹൻ അഹമ്മദ് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.

Story Highlights : ENG vs NZ T20 World Cup: England beats New Zealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here