പുണ്യമാസത്തില്‍ ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് യൂസഫലിയുടെ സ്‌നേഹക്കരുതല്‍; ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടിയുടെ ചെക്ക് കൈമാറി
റംസാന്‍ നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും സ്‌നേഹക്കരുതലുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ഗാന്ധിഭവനിലെ അന്തേവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്ക്കുമായി ഒരു കോടി രൂപയുടെ സഹായം കൈമാറി. വര്‍ഷങ്ങളായി എം.എ യൂസഫലി നല്‍കി വരുന്ന സഹായം പതിവ് തെറ്റിക്കാതെയാണ് പുണ്യ റമസാന്‍ മാസത്തിലും എത്തിച്ചത്. 12 കോടിയുടെ സഹായമാണ് ഇതുവരെ ഗാന്ധിഭവന് എം എ യൂസഫലി കൈമാറിയത് .
ആയിരത്തഞ്ഞൂറോളം അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്. ഇവരില്‍ രോഗബാധിതരായവരും മാനസിക വെല്ലുവിളി നേരിടുന്നവരും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളുമാണ് ഏറെയും. ഇവരുടെ ഭക്ഷണം, മരുന്നുകള്‍, ആശുപത്രി ചികിത്സ, വസ്ത്രം, സേവനപ്രവര്‍ത്തകരുടെ വേതനം, മറ്റു ചെലവുകള്‍ ഉള്‍പ്പെടെ പ്രതിദിനം മൂന്നുലക്ഷം രൂപയിലധികം ചെലവുണ്ട്. റംസാന്‍ കാലത്തും തുടര്‍ന്ന് ഒരു വര്‍ഷത്തേക്കുമുള്ള ഭക്ഷണത്തിനും ചികിത്സയ്ക്കുമായാണ് ഒരു കോടി രൂപയുടെ സഹായം ഓരോ വര്‍ഷവും ഗാന്ധിഭവന് എംഎ യൂസഫലി നല്‍കിവരുന്നത്.
പത്ത് വര്‍ഷം മുന്‍പ് ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ അന്തേവാസികളുടെ താമസസൗകര്യത്തിന്റെ അപര്യാപ്തതയും സ്ഥാപനത്തിന്റെ സാമ്പത്തികക്ലേശങ്ങളും മനസിലാക്കിയതോടെയാണ് ഓരോ വര്‍ഷവും യൂസഫലി മുടങ്ങാതെ സഹായമെത്തിക്കാന്‍ തുടങ്ങിയത്. ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം യൂസഫലി നിര്‍മ്മിച്ചുനല്‍കിയിരുന്നു.
എം.എ. യൂസഫലിക്കു വേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു ഗ്രൂപ്പ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ ബാബു വര്‍ഗീസ്, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി. സ്വരാജ് എന്നിവര്‍ ഗാന്ധിഭവനിലെത്തി ഒരു കോടി രൂപയുടെ ചെക്ക് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന് കൈമാറി. തിരുവനന്തപുരം ലുലു മാള്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്ണന്‍ ഒപ്പമുണ്ടായിരുന്നു.
Story Highlights : Lulu group handed over A cheque of Rs 1 crore was for welfare works of Gandhibhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




