Advertisement

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി ഫിലിപ്പ് മമ്പാടിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

February 27, 2026
Google News 2 minutes Read

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. നാല് ദിവസത്തേക്ക് ആണ് നിലമ്പൂർ പൊലീസ് ആണ് കസ്റ്റഡിയിൽ വാങ്ങിയത്. നാളെ ഫിലിപ്പ് മമ്പാടിന്റെ വീട്ടിലും കാഞ്ഞങ്ങാടെ ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.

കഴിഞ്ഞ 13 ന് ആണ് ഫിലിപ്പിനെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മഞ്ചേരി സബ് ജയിലിൽ അടച്ചു. ‌കൗൺസിലിങ്ങിനെന്ന് പറഞ്ഞു കോഴിക്കോട് ചേവായൂർ സ്വദേശിയായ 16 കാരിയെ കാഞ്ഞങ്ങാട് കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് കേസ്. 2025 സെപ്റ്റംബറിൽ കാസർഗോഡ് കാഞ്ഞങ്ങാടെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി.

Read Also: പൊലീസിനും രക്ഷയില്ല; നടുറോഡിൽ പൊലീസിനെ തടഞ്ഞ് DYFI യുടെ അതിക്രമവും അസഭ്യം വിളിയും

സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. പിന്നീട് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് കോഴിക്കോട് ചേവായൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഫിലിപ് മമ്പാടിനെ വീട്ടിൽ നിന്ന് പിടികൂടിയത്.

Story Highlights : Police take Philip Mampad into custody in rape case of 16-year-old girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here