Advertisement

‘പ്യാർ’ ഓഡിയോ പ്രകാശനം നടന്നു

February 27, 2026
Google News 2 minutes Read
pyar

ബോളിവുഡ് നടിമാരായ കേതകി നാരായണൻ, അമിക ഷൈലു എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ‘പ്യാർ’ എന്ന മലയാള ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം എറണാകുളം ഹോട്ടൽ ലുമിനറയിൽ നടന്നു. പ്രശസ്ത സംവിധായകരായ ജോസ് തോമസ്, മെക്കാർട്ടിൻ, ജി മാർത്താണ്ഡൻ, നടി കേതകി നാരായൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വൈഡ് സ്ക്രീൻ മീഡിയയുടെ ബാനറിൽ മനോജ് ഗോവിന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്യാർ’ എന്ന സിനിമ ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് നിർമിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ ‘WHY KNOT’ എന്ന പേരിലും മലയാളത്തിൽ ‘പ്യാർ’ എന്ന പേരിലുമാണ് റിലീസ് ചെയ്യുന്നത്.

Read Also: മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവം; മഹേഷ് നാരായണൻ – മമ്മൂട്ടി – മോഹൻലാൽ ചിത്രം “പേട്രിയറ്റ്” ആഗോള റിലീസ് ഏപ്രിൽ 23 ന്, സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രശസ്ത സംഗീത സംവിധായകൻ റിനിൽ ഗൗതം സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഏഴു മനോഹര ഗാനങ്ങൾ പ്രശസ്ത ഗായകരായ കെ എസ് ചിത്ര, ചിത്ര അരുൺ,നജീം അർഷാദ്,രൂവിത് ഗോവിന്ദ്,പ്രവീൺ നീരജ്,ഗോകുൽ പ്രസാദ്,സുൽഫിക്ക്, പ്രിയ ബൈജു എന്നിവർ ആലപിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി,മുരളി നീലാംബരി,ഡോക്ടർ ജോജി കുര്യാക്കോസ്, ദിവ്യവള്ളി സന്തോഷ്, സുൽഫിക് എൽ , ഫൈസൽ മർസുകി, നിതിൻ അഷ്ടമൂർത്തി എന്നിവരുടെതാണ് ഗാനരചന. ഹോളിവുഡ് നടി ഐറീന മിഹാൽ കോവിച്, പ്രശസ്ത കൊറിയോഗ്രാഫറായ ജോബിൻ ജോർജ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്യാർ’ മെയ് ആദ്യം തിയറ്ററുകളിലെത്തും.

Story Highlights : ‘Pyaar’ audio release held

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here