Advertisement

‘ദി കേരള സ്റ്റോറി 2’ ; നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്

February 27, 2026
Google News 2 minutes Read
kerala story (2)

‘ദി കേരള സ്റ്റോറി 2’ വിന്റെ റിലീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്. ജസ്റ്റിസ്‌ ശുശ്രൂദ് ധർമ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. സിനിമ മതസൗഹാർദം തകർക്കുന്നില്ലെന്നും റിലീസ് ചെയ്യാൻ പറ്റിയില്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നുമാണ് നിർമ്മാതാക്കളുടെ വാദം. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല സ്റ്റേ പുറപെടുവിച്ചത്.

Read Also: കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ ഹൈക്കോടതി ഉത്തരവ്; നിര്‍മാതാക്കളുടെ അപ്പീലില്‍ വാദം പൂര്‍ത്തിയായി

പ്രഥമ ദൃഷ്ടിയാൽ ചിത്രം മതസൗഹാർദത്തിന് ഭീഷണി ആണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷണം ഉണ്ടായിരുന്നു. സിനിമയുടെ സെൻസർ പുനഃപരിശോധിക്കാനും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ നടപടിക്കെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുള്ളത്. മലയാളികൾക്ക് അപകീർത്തികരമായ ചിത്രം റിലീസ് ചെയ്യുന്നതെന്ന് ആഗോള തലത്തിൽ കേരളത്തെ മോശമായ ചിത്രീകരിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സിനിമയുടെ പ്രദർശനാനുമതി തടഞ്ഞത്.

Story Highlights : ‘The Kerala Story 2′; Verdict on producers’ petition today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here