Advertisement

ഇറാനിലെ എംബസിയിൽ നിന്ന് ജീവനക്കാരെ പിൻവലിക്കാൻ യുകെ; എംബസിയുടെ പ്രവർത്തനം ഓൺലൈനായി തുടരും

February 27, 2026
Google News 2 minutes Read

ജനീവയിൽ നടന്ന ഇറാൻ‌-അമേരിക്ക ആണവചർച്ച തീരുമാനാമാകാതെ പിരിഞ്ഞതോടെ ഇറാനിലെ എംബസിയിൽ നിന്ന് തങ്ങളുടെ ജീവനക്കാരെ പിൻവലിക്കുന്നതായി യുകെ. ജീവനക്കാരെ ഉടൻ തന്നെ മാറ്റുമെന്നും എംബസിയുടെ പ്രവർത്തനം ഓൺലൈനായി തുടരുമെന്ന് യുകെ സർക്കാർ വ്യക്തമാക്കി. ആണവചർച്ച തീരുമാനാമാകാതെ പിരിഞ്ഞതോടെയാണ് ഇറാനെ യുഎസ് ആക്രമിക്കാനുള്ള സാധ്യത വർധിച്ചത്.

അതേസമയം ഒമാൻ വിദേശകാര്യമന്ത്രി ബദർ അൽബുസൈദി വാഷിംഗ്ടണിലെത്തി. യു​ദ്ധം ഒഴിവാക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസുമായുള്ള ചർച്ചകൾക്കായാണ് ഒമാൻ മന്ത്രി അമേരിക്കയിലെത്തിയത്. ഇതിനിടെ ഇസ്രയേൽ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി അമേരിക്ക. ഇറാൻ – അമേരിക്ക സംഘർഷ സാഹചര്യം വർധിച്ച സാഹചര്യത്തിലാണ് പൗരൻമാർക്ക് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ നിർദേശം.

Story Highlights : ഇറാൻ – അമേരിക്ക ആണവചർച്ച; ഇസ്രയേൽ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി അമേരിക്ക

അത്യാവശ്യമല്ലാത്ത സർക്കാർ ഉദ്യോഗസ്ഥരും അവരുടെ കുടുംബാം​ഗങ്ങളും ഉടൻ ഇസ്രയേൽ വിടണമെന്നും ഇസ്രയേലിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്നും പൗരൻമാരോട് അമേരിക്ക ആവശ്യപ്പെട്ടു. ചർച്ചകളുടെ നാലാംഘട്ടം അടുത്തയാഴ്ച വിയന്നയിൽ ചേരും. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും അരഘ്ചിയും തമ്മിൽ ഒമാന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ.

Story Highlights : UK to withdraw staff from embassy in Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here