Advertisement

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വരുംമുമ്പേ പഞ്ചായത്ത് പ്രസിഡന്റ് മുള്ളന്‍പന്നിയെ തല്ലിക്കൊന്നു; വെള്ളനാട് ശശിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

February 28, 2026
Google News 3 minutes Read
case against vellanad sasi for killing Indian crested porcupine

സംരക്ഷിത വന്യജീവി ഇനത്തില്‍പ്പെടുന്ന മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന സംഭവത്തില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വനംവകുപ്പ്. തുടര്‍ച്ചയായി നിയമസംവിധാനങ്ങളെ വെള്ളനാട് ശശി വെല്ലുവിളിച്ചിട്ടും പോലീസ്, പാര്‍ട്ടി നടപടികള്‍ ഉണ്ടാകുന്നില്ല എന്നും ആരോപണം ഉയരുന്നുണ്ട്. ( case against vellanad sasi for killing Indian crested porcupine)

വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലാണ് ഇന്ന് രാവിലെ മുള്ളന്‍പന്നി കയറിയത്. തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചു. എന്നാല്‍ ഇതേസമയം പ്രദേശത്തെത്തിയ വെള്ളനാട് ശശി, വനംവകുപ്പിനെ വെല്ലുവിളിച്ച് മുള്ളന്‍ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

എന്നാല്‍ മുള്ളന്‍പന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിതാണെന്നുമാണ് വെള്ളനാട് ശശിയുടെ വിശദീകരണം. അതേസമയം പരുത്തിപ്പള്ളി വനം വകുപ്പ് ആര്‍ ആര്‍ ടി റോഷ്‌നിയുടെ നേതൃത്വത്തില്‍ ചത്ത മുള്ളന്‍ പന്നിയെ വനംവകുപ്പ് വാഹനത്തിലേക്ക് മാറ്റി.പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കും.

Read Also: സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; തെളിവില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി ക്രൈംബ്രാഞ്ച്; അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി

വെള്ളനാട് ശശിയുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന സാഹചര്യം ഉണ്ടായിട്ടും നടപടികള്‍ ഉണ്ടാകുന്നില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്. പ്രസിഡന്റ് വെള്ളനാട് ശശിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ദിവസങ്ങള്‍ക്കു മുന്‍പ് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. പഞ്ചായത്ത് വാഹനത്തെ ചൊല്ലി സെക്രട്ടറിയും പ്രസിഡന്റും തര്‍ക്കം ആരംഭിച്ചിട്ട് മാസങ്ങളായി. അതുകൊണ്ടുതന്നെ സെക്രട്ടറിയും പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം കാരണം പഞ്ചായത്തില്‍ ഭരണ സ്തംഭനം എന്ന് അംഗങ്ങള്‍ ആരോപിക്കുന്നു. സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ബിന്ദുവിന്റെ കൈയ്യില്‍ നിന്ന് അന്ന് കത്തി പിടിച്ചുവാങ്ങിയത്. താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി വെള്ളനാട് ശശി എന്നാണ് അന്ന് സെക്രട്ടറി പറഞ്ഞത്.

മുണ്ടേല സഹകരണ ബാങ്ക് പ്രസിഡന്റ്, വെള്ളനാട് സഹകരണ ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടും വെള്ളനാട് ശശിക്ക് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിലും ഇതുവരെയും പോലീസിന്റെയും പാര്‍ട്ടിയുടെയും ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടായിട്ടില്ല.

Story Highlights : case against vellanad sasi for killing Indian crested porcupine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here