Advertisement

‘കൂടുതൽ സംഘർഷം ഒഴിവാക്കണം, ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കണം’; വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന

7 days ago
Google News 1 minute Read

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇറാന്റെ ദേശീയ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയെ ബഹുമാനിക്കണമെന്നും കൂടുതൽ സംഘർഷം ഒഴിവാക്കാനും ചർച്ചകൾ പുനരാരംഭിക്കാനും ചൈന ആവശ്യപ്പെട്ടു. ഉടൻ വെടിനിർത്തൽ വേണമെന്നും ചൈന ആവശ്യപ്പെട്ടു.

ഇറാനെ പൂർണമായും ​ആണവമുക്തമാക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് അമേരിക്ക ആക്രമണം ആരംഭിച്ചത്. ആണവ സമ്പുഷ്ടീകരണവുമായി മുന്നോട്ട് പോയതോടെ കഴിഞ്ഞ വർഷം ജൂണിലും ഇറാനെ അമേരിക്കയും ഇസ്രയേലും ആക്രമിച്ചിരുന്നു. 8 മാസത്തിന് ശേഷം മധ്യപൂർവേഷ്യ വീണ്ടും അശാന്തിയുടെ മുൾമുനയിലേക്ക് നീങ്ങുകയാണ്. ഇന്ന് ഉച്ചയോടെയാണ് ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം നടത്തി. തിരിച്ചടിയുമായി ഇറാനും ​രം​ഗത്തെത്തിയതോടെ മേഖല വീണ്ടും യുദ്ധഭീതിയിലായിരിക്കുകയാണ്.

Story Highlights : China expresses serious concern over West Asian tensions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here