Advertisement

വിഷ്ണു മോഹന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അതൃപ്തി; ആര്‍എസ്പിയില്‍ പൊട്ടിത്തെറി; മണ്ഡലം സെക്രട്ടറി എന്‍ നൗഷാദ് രാജിവച്ചു

February 28, 2026
Google News 2 minutes Read
conflict in RSP over vishnu mohan's candidacy

കൊല്ലം ഇരവിപുരത്ത് സ്ഥാനാര്‍ഥിയായി വിഷ്ണു മോഹനെ തിരഞ്ഞെടുത്തതിന് പിന്നാലെ ആര്‍എസ്പിയില്‍ പൊട്ടിത്തെറി. മണ്ഡലം സെക്രട്ടറി എന്‍ നൗഷാദ് രാജിവച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. (conflict in RSP over vishnu mohan’s candidacy)

ഇരവിപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ നിന്നുയര്‍ന്ന ചര്‍ച്ചകളില്‍ നൗഷാദിന്റെ പേരും കേട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ നൗഷാദിന്റെ പേര് സാധ്യതാ പട്ടികയില്‍ നിന്ന് പുറത്താകുകയും മറ്റ് പേരുകള്‍ക്കും ചില കടുത്ത അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ വിഷ്ണു മോഹനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കുകയുമായിരുന്നു. പിന്നാലെ തന്റെ അതൃപ്തി പരസ്യമാക്കി നൗഷാദ് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജി വച്ചതായുള്ള വിവരം നൗഷാദ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ അസീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Read Also: സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; തെളിവില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി ക്രൈംബ്രാഞ്ച്; അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി

ആര്‍ എസ് പി. ആര്‍ വൈ എഫ് സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹന്‍. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും കാര്‍ത്തിക് പ്രേമചന്ദ്രനെ അംഗീകരിക്കാന്‍ ഷിബു ബേബി ജോണ്‍ പക്ഷത്തിന് കഴിഞ്ഞില്ല. ഒടുവില്‍ സമവായ സ്ഥാനാര്‍ത്ഥി വരട്ടെ എന്ന ഷിബു ബേബി ജോണ്‍ പക്ഷത്തിന്റെ ആവശ്യത്തില്‍ ഉയര്‍ന്നുവന്ന പേരാണ് വിഷ്ണുമോഹന്റേത്.

തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തപ്പോഴും ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നു. കുന്നത്തൂരില്‍ ആര്‍വൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂര്‍ മത്സരിക്കുന്നതിനാല്‍ ആര്‍വൈഎഫിന് വീണ്ടും സീറ്റ് നല്‍കേണ്ടതില്ലെന്ന് ഒരുപക്ഷം വാദിച്ചു. എന്നാല്‍ എല്ലാവര്‍ക്കും സ്വീകാര്യമായ വിഷ്ണുവിന്റെ പേരില്‍ ഒടുവില്‍ ചര്‍ച്ച അവസാനിക്കുകയായിരുന്നു. നിലവില്‍ കൊല്ലം ജില്ലയില്‍ ആര്‍എസ്പി മത്സരിക്കുന്ന മൂന്ന് സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. ചവറയില്‍ ഷിബു ബേബി ജോണ്‍ തന്നെ മത്സരിക്കും. ജില്ലയ്ക്ക് പുറത്തുള്ള രണ്ട് സീറ്റുകളില്‍ പ്രതിപക്ഷ നേതാവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും തീരുമാനം ഉണ്ടാവുക.

Story Highlights : conflict in RSP over vishnu mohan’s candidacy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here