Advertisement

ഖത്തര്‍ സര്‍ക്കാറിന്റെ നിര്‍ണായക എന്‍എന്‍ജി പദ്ധതിയുടെ നിര്‍മാണ, സംഭരണ കരാര്‍ ഡോ. ബി രവി പിള്ളയുടെ നേതൃത്വത്തിലുളള സ്ഥാപനത്തിന്

February 28, 2026
Google News 3 minutes Read
dr. ravi pillai

ഖത്തര്‍ സര്‍ക്കാറിന്റെ നിര്‍ണായക എന്‍എന്‍ജി പദ്ധതിയുടെ നിര്‍മാണ, സംഭരണ കരാര്‍ ഡോ. ബി രവി പിള്ളയുടെ നേതൃത്വത്തിലുളള സ്ഥാപനത്തിന് ലഭിച്ചു. ആര്‍പി ഗ്രൂപ്പിന്റെ ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്ടേഴ്‌സ് അടങ്ങിയ കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ ലഭിച്ചത്. ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി വികസന പദ്ധതിയാണിത്. (Dr. B. Ravi Pillai’s firm got Qatar government’s NNG project contract)

ഖത്തറിലെ പൊതുമേഖലാ പെട്രോളിയം കമ്പനിയായ ഖത്തര്‍ എനര്‍ജിയുടെതാണ് പദ്ധതി. ഡോ. ബി രവി പിള്ളയുടെ ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്ടേഴ്‌സ് കമ്പനിക്ക് പുറമെ, ടെക്‌നിപ് എനര്‍ജീസ്, സിസിസി എന്നിവരടങ്ങുന്നതാണ് കണ്‍സോര്‍ഷ്യം. ദോഹയിലെ ഖത്തര്‍ എനര്‍ജി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്തര്‍ എനര്‍ജി സിഇഒയും ഊര്‍ജ മന്ത്രിയുമായ സാദ് ഷെരിദ അല്‍-കാബി, ജിഎസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി രവി പിള്ള, ടെക്‌നിപ്പ് എനര്‍ജീസ് ചീഫ് എക്‌സിക്യൂട്ടീവ് അര്‍നൗഡ് പീറ്റണ്‍, സി സി സി ചെയര്‍മാന്‍ സമീര്‍ ഖൗറി എന്നിവര്‍ പങ്കെടുത്തു.

Read Also: വര്‍ക്കലയില്‍ വി.ജോയ് മത്സരിക്കുന്നതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്; പുതിയ സെക്രട്ടറിയെ കണ്ടെത്തുക എളുപ്പമല്ലെന്ന് വിലയിരുത്തല്‍

ഏഴ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതോടെ ഖത്തറിന്റെ മൊത്തം എല്‍എന്‍ജി ഉത്പാദന ശേഷി 14.2 കോടി ടണ്ണായി ഉയരും. ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഉത്പാദകരാണ് ഖത്തര്‍. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാവും പദ്ധതി. ഡോ.ബി രവിപിളളയുടെ പങ്കാളിത്തത്തിലൂടെ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന പദ്ധതിയാവുകയാണ് ഖത്തര്‍ എനര്‍ജിയുടെ പുതിയ സംരംഭം.

Story Highlights : Dr. B. Ravi Pillai’s firm got Qatar government’s NNG project contract

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here