Advertisement

കുവൈറ്റ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു

February 28, 2026
Google News 1 minute Read

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കുറച്ചുപേർക്ക് പരിക്കേൽക്കുകയും വിമാനത്താവളത്തിന് ചെറിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ചാണ് വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായത്.

പരുക്കേറ്റവക്ക് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വിമാനത്താവളത്തിലെ ഒരു ടെർമിനലിന്റെ ഭാഗത്തിന് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചു. എന്നാൽ വിമാനങ്ങൾക്കോ റൺവേയ്‌ക്കോ വലിയ തകരാറുകൾ സംഭവിച്ചിട്ടില്ല. ആക്രമണത്തെത്തുടർന്ന് കുവൈറ്റ് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി.

കൂടുതൽ ഡ്രോണുകളോ മറ്റ് ഭീഷണികളോ ഇല്ലെന്ന് ഉറപ്പുവരുത്താൻ സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തി. ദുബായിലെയ്ക്കും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായി. ആകാശത്ത് വെച്ച് മിസൈലുകൾ തകർത്തു. ഷാർജ വിമാനത്താവളം അടച്ചു. ഇറാനെതിരായ ആക്രമണം ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.

Story Highlights : Drone targets Kuwait International Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here