Advertisement

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്; ഇന്നും രണ്ടായിരത്തിലേറെ രൂപ കൂടി

February 28, 2026
Google News 2 minutes Read

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്. രണ്ടായിരത്തിലേറെ രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 2320 രൂപയും ഗ്രാമിന് 290 രൂപ രൂപയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,20,800 രൂപയായി. ഗ്രാമിന് 15,100 രൂപയും നല്‍കേണ്ടി വരും. (gold rate hiked kerala february 28)

ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും 1,20,000 രൂപയ്ക്ക് മുകളിലെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില ഉയരുകയാണ്. ഇതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്.

Read Also: സ്‌നേഹഭവനങ്ങള്‍ ഒരുങ്ങി; മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്ലീം ലീഗ് ഒരുക്കിയ വീടുകള്‍ ഇന്ന് കൈമാറും

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.

Story Highlights : gold rate hiked kerala february 28

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here