സൗദിയിൽ രണ്ടിടങ്ങളിൽ ഇറാൻ ആക്രമണം; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം
സൗദിയിൽ രണ്ടിടങ്ങളിൽ ഇറാൻ ആക്രമണം നടന്നെന്ന് സ്ഥിരീകരിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. യു. എ. ഇ, ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, ജോർദാൻ ഭരണാധികാരികളുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചർച്ച നടത്തി. റിയാദിനും കിഴക്കൻ പ്രവിശ്യയ്ക്കും നേരെയുള്ള ഇറാൻ്റെ ആക്രമണങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല എന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സംരക്ഷണം ഉറപ്പാക്കുമെന്ന് സൗദി വ്യക്തമാക്കി.
അതേസമയം ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു. യുഎഇ, ബഹ്റൈന്, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആക്രമണത്തെയാണ് സൗദി വിദേശമന്ത്രാലയം അപലപിച്ചത്. ഈ രാജ്യങ്ങൾക്ക് സൗദി അറേബ്യ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി സൗദിയുടെ എല്ലാ സന്നാഹങ്ങളും ലഭ്യമാക്കുമെന്ന് അറിയിച്ചു.
Read Also: പശ്ചിമേഷ്യൻ സംഘർഷം: ‘സംയമനം പാലിക്കണം’; ആശങ്ക രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം
അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും ലംഘിക്കുന്നത് തുടരുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിമാറുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ഖത്തർ, ബഹറൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങൾ ലക്ഷ്യമിട്ടും ഇറാൻറെ മിസൈലാക്രമണം ഉണ്ടായി.
Story Highlights : Iran attacks two locations in Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




