പശ്ചിമേഷ്യൻ സംഘർഷം; നാളെ അർദ്ധരാത്രിവരെയുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ
പശ്ചിമേഷ്യൻ സംഘർഷം, നാളെ അർദ്ധരാത്രിവരെയുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. റീഫണ്ടുകളും റീ ഷെഡ്യൂളും സംബന്ധിച്ച് വിവരങ്ങളായി കസ്റ്റമർ കെയറിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു.
എയർ ഇന്ത്യ എക്സ്പ്രസും നാളെ അർദ്ധരാത്രി വരെയുള്ള വിമാനങ്ങൾ റദ്ദാക്കി. മാർച്ച് 5 വരെയുള്ള ബുക്കിങ്ങുകൾ സൗജന്യമായി റീ ഷെഡ്യൂൾ ചെയ്യാനും സൗകര്യം ഉണ്ടെന്ന് കമ്പനി അറിയിച്ചു. മാർച്ച് അഞ്ചുവരെ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ മുഴുവൻ റീഫണ്ട് നൽകും. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുംമുള്ള സർവീസുകൾക്കാണ് ഇത് ബാധകമാകുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) നിന്നുള്ള സർവീസുകൾ ഇതിനോടകം തന്നെ തടസ്സപ്പെട്ടു കഴിഞ്ഞു. കണ്ണൂർ എയർപോർട്ടിൽ നിന്ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ ദുബായ്, ദോഹ സർവീസുകളും ഔദ്യോഗികമായി റദ്ദാക്കി. എയർ അറേബ്യയുടെ അബുദാബി വിമാനവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ബോർഡിംഗ് തടസ്സപ്പെടുകയും മസ്‌കറ്റിൽ നിന്നുള്ള ഒമാൻ എയർ വിമാനം വഴിതിരിച്ചുവിടുകയും ചെയ്തു. കൊച്ചിയിൽ നിന്നുള്ള എത്തിഹാദ് വിമാനം പുറപ്പെടുന്നത് താൽക്കാലികമായി നിർത്തിവെച്ചപ്പോൾ ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനം റദ്ദാക്കി. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അടുത്ത 24 മണിക്കൂറിലേക്കുള്ള തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ നാലും ഇൻഡിഗോയുടെ മൂന്നും സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ്സിന്‍റെ റിയാദ്, ദുബായ്, ദമാം സർവീസുകളും ഇൻഡിഗോയുടെ ജിദ്ദ, റിയാദ്, ദുബായ് സർവീസുകളുമാണ് നിലവിലെ സാഹചര്യത്തിൽ റദ്ദാക്കിയത്.
Story Highlights : iran israel conflict air india cancels filights
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




