Advertisement

‘സൈന്യം തയാർ; ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’; ഇറാൻ വിദേശകാര്യ മന്ത്രി

February 28, 2026
Google News 2 minutes Read

ഇസ്രയേൽ-അമേരിക്ക ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി. ഇറാനിനെതിരായ ട്രംപിന്റെയും നെതന്യാഹുവിന്റെയും യുദ്ധം അനീതിയെന്ന് അബ്ബാസ് അരഘ്ച്ചി പറഞ്ഞു. തിരിച്ചടി നൽകാൻ ഇറാൻ സൈന്യം പ്രാപ്തരാണെന്നെന്നും ആക്രമണകാരികൾക്ക് അവർ അർഹിക്കുന്ന പാഠം പഠിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

“ഇറാന്റെ ക്തമായ സായുധ സേന തയ്യാറാണ്” എന്ന് അബ്ബാസ് അരഘ്ച്ചി പറഞ്ഞു. “നെതന്യാഹുവിന്റെയും ട്രംപിന്റെയും ഇറാനെതിരായ ആക്രമണം പൂർണ്ണമായും പ്രകോപനമില്ലാതെയും നിയമവിരുദ്ധമായും ആണ്,” അബ്ബാസ് അരഘ്ച്ചി പറഞ്ഞു, “ട്രംപ് ‘അമേരിക്ക ഫസ്റ്റ്’ എന്നതിനെ ‘ഇസ്രയേൽ ഫസ്റ്റ്’ ആക്കി മാറ്റി. അതിന്റെ അർത്ഥം എല്ലായ്പ്പോഴും അമേരിക്ക അവസാനം എന്നാണ്.” അദേഹം എക്സിൽ കുറിച്ചു.

Read Also: ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം; ‘സൈനിക നടപടി ഉടൻ നിർത്തിവച്ച് നയതന്ത്രത്തിലേക്ക് മടങ്ങണം’; അപലപിച്ച് റഷ്യ

ആണവ ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയ സമയം അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമീദ് ഗൻബാരി അൽ ജസീറയോട് പറഞ്ഞു. അത്തരം സമയം വിശ്വാസം തകർക്കുകയും സമാധാനപരമായ പരിഹാരത്തിനുള്ള പ്രതിബദ്ധതയെക്കുറിച്ച് ഗുരുതരമായ സംശയം ഉയർത്തുകയും ചെയ്യുന്നു’ എന്ന് അദേഹം പറഞ്ഞു.

ഇറാന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും നിലവിലെ സൈനിക സംഘർഷം മൂലമുണ്ടാകുന്ന ഏതൊരു മാനുഷിക നഷ്ടത്തിലും ഖേദമുണ്ടെന്നും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights : Iranian foreign minister says armed forces ‘will teach aggressors lesson they deserve’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here