‘ഇസ്ലാമിക ഭരണത്തിന് അന്ത്യം കുറിക്കാൻ സമയമായി, ഇറാൻ ജനത അന്തിമ വിജയത്തോട് അടുത്തു’; മുൻ മുൻ ഷാ ഭരണാധികാരിയുടെ മകൻ
ഇറാൻ ജനത അന്തിമ വിജയത്തോട് വളരെ അടുത്താണെന്ന് ഇറാനിലെ മുൻ ഷാ ഭരണാധികാരിയുടെ മകൻ റേസ പഹ്ലവി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് ഇറാൻ ഭരിച്ചിരുന്ന ഷാ ഭരണകൂടത്തിന്റെ പിൻഗാമിയാണ് പഹ്ലവി.
ഇറാനെ തിരിച്ചുപിടിക്കാനും പുനർനിർമ്മിക്കാനും ഒരുമിച്ച് പ്രവർത്തിക്കുന്നതിന് എത്രയും വേഗം താൻ ഇറാൻ ജനതയ്ക്കൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റേസ പഹ് ലവി പറഞ്ഞു. ഇസ്ലാമിക ഭരണകൂടം നിലംപതിക്കുമെന്നും മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഖമനയി പുറത്താക്കപ്പെട്ടാൽ റേസ പഹ് ലവി ഇറാനിൽ അവരോധിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
1979 വരെ ഇറാൻ ഭരിച്ചിരുന്നത് ഷാ മുഹമ്മദ് റേസ പഹ്‍ലവി ആയിരുന്നു. എന്നാൽ ഇസ്ലാമിക വിപ്ലവത്തിലൂടെ രാജഭരണം അട്ടിമറിക്കപ്പെടുകയും ഖമനയിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക ഭരണം നിലവിൽ വരികയും ചെയ്തു. അന്ന് രാജകുടുംബം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയി. നിലവിൽ അമേരിക്കയിലാണ് റേസ പഹ്ലവി.
Story Highlights : reza pahlavi regime change in iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




