Advertisement

‘ഇറാന്റെ ആക്രമണം നേരിട്ട സഹോദര രാജ്യങ്ങളോട് ഐക്യപ്പെടുന്നു’; ഇറാൻ ആക്രമണത്തെ അപലപിച്ച് യുഎഇ

7 days ago
Google News 1 minute Read

ഇറാൻ ആക്രമണത്തെ അപലപിച്ച് യുഎഇ. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് നടന്നത്. ഇറാന്റെ ആക്രമണം നേരിട്ട സഹോദര രാജ്യങ്ങളോട് ഐക്യപ്പെടുന്നു. പരമാധികാരം സംരക്ഷിക്കാൻ ഏത് ആക്രമണത്തെയും ചെറുക്കാൻ തങ്ങൾ തയ്യാറാണ്.

ആക്രമണത്തിന് തങ്ങളുടെ അതിർത്തികൾ ഉപയോഗിക്കരുതെന്നും യുഎഇ ആവശ്യപ്പെട്ടു. നയതന്ത്രമാർഗത്തിലൂടെ നിലവിലെ സംഘർഷത്തിന് പരിഹാരം കാണണം. ചർച്ചകൾ നടത്തണമെന്നും യുഎഇ ആവശ്യപ്പെട്ടു.

അതേസമയം ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു. യുഎഇ,ബഹ്റൈന്,ഖത്തർ,കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആക്രമണത്തെയാണ് സൗദി വിദേശമന്ത്രാലയം അപലപിച്ചത്. ഈ രാജ്യങ്ങൾക്ക് സൗദി അറേബ്യ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി സൗദിയുടെ എല്ലാ സന്നാഹങ്ങളും ലഭ്യമാക്കുമെന്ന് അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും ലംഘിക്കുന്നത് തുടരുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിമാറുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.

അതേസമയം ഇറാന് നേരെയുണ്ടായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ ഇറാൻ എംബസി രംഗത്തെത്തി. ആക്രമണം ഇറാന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് ഇറാൻ എംബസി പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ജനങ്ങളുടെ സംരക്ഷണവും ദേശീയ താല്പര്യവും സംരക്ഷിക്കുവാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇറാൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Story Highlights : UAE condemns israel attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here